കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരത് പവാറിനെ കാണാന്‍ ശശീന്ദ്രന്‍, പ്രഫുല്‍ പട്ടേല്‍ കേരളത്തിലേക്ക്, എന്‍സിപിയില്‍ അനുനയത്തിന് ശ്രമം!

Google Oneindia Malayalam News

കോട്ടയം: പാലാ സീറ്റുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ ഉണ്ടായ തര്‍ക്കത്തില്‍ ദേശീയ നേതൃത്വം ഇടപെടുന്നു. പ്രഫുല്‍ പട്ടേല്‍ അടുത്തയാഴ്ച്ച കേരളത്തിലെത്തും. ശരത് പവാറിനെ ബുധനാഴ്ച്ച കാണാനൊരുങ്ങുകയാണ് മന്ത്രി എകെ ശശീന്ദ്രന്‍. കേരളത്തിലെ നേതാക്കളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. അതേസമയം മാണി സി കാപ്പനും പവാറിനെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പാലാ സീറ്റിനെ കുറിച്ച് ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് സിപിഎമ്മും ജോസ് കെ മാണി വ്യക്തമാക്കിയതാണ്.

1

എന്‍സിപിയുടെ ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ യുഡിഎഫില്‍ പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി മാത്യുവും വ്യക്തമാക്കി. ഒരു സീറ്റുമില്ലാതെ എല്‍ഡിഎഫില്‍ തുടരാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ എന്‍സിപി അത് തന്നെ ചെയ്യും. ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ ആശങ്കയില്ലെന്നും സലിം മാത്യു വ്യക്തമാക്കി. അതേസമയം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ ഉറപ്പിച്ച് പറയുന്നു. ജോസ് വന്നതോടെ ഇത് നഷ്ടപ്പെടാനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ വിഷയം കൊണ്ടുപോയാല്‍ സീറ്റ് എന്‍സിപിക്ക് തന്നെ കിട്ടുമെന്നാണ് കാപ്പന്‍ അടക്കമുള്ളവര്‍ കരുതുന്നത്.

പാലാ സീറ്റ് ജോസിന് കൊടുക്കേണ്ടി വന്നാല്‍ യുഡിഎഫിലെത്തി മത്സരിക്കാനാണ് കാപ്പന്റെ ആലോചന. അതിന് ദേശീയ നേതൃത്വവും പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ മന്ത്രി സ്ഥാനമുള്ള ശശീന്ദ്രന്‍ പക്ഷം എല്‍ഡിഎഫ് വിടുന്നതിനോട് യോജിപ്പില്ല. കാരണം സിറ്റിംഗ് സീറ്റുകളിലൊന്നിലും വിജയിക്കാന്‍ എന്‍സിപിക്ക് സാധിക്കില്ലെന്നാണ് ശശീന്ദ്രന്‍ പക്ഷം കരുതുന്നത്. എന്‍സിപി പിളരാന്‍ വരെ സാധ്യതയുണ്ട്. ശശീന്ദ്രന്‍ ജയിച്ച എലത്തൂര്‍ മണ്ഡലം കിട്ടുമോ എന്ന ആശങ്കയുമുണ്ട്.

നിലവില്‍ നാല് എല്‍ഡിഎഫില്‍ കിട്ടുന്നുണ്ട്. ഇത് യുഡിഎഫില്‍ കിട്ടുമോ എന്ന ആശങ്കയുണ്ട്. ജില്ലാ ഘടകങ്ങളുടെ അഭിപ്രായം തേടിയ ശേഷമേ മുന്നണിമാറ്റം ഉണ്ടാവൂ. അതേസമയം പാലാ സീറ്റ് നല്‍കുന്നതിനോട് ശശീന്ദ്രന്‍ പക്ഷത്തിന് എതിര്‍പ്പില്ല. കോണ്‍ഗ്രസ് എസ്സുമായി ചര്‍ച്ച ചെയ്ത് മുന്നണിയില്‍ തന്നെ നില്‍ക്കാന്‍ ശശീന്ദ്രന്‍ പക്ഷം ലക്ഷ്യമിടുന്നത്. നേരത്തെ സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് കാപ്പനുമായി ചര്‍ച്ച നടത്തിയിരുന്നു. ദേശീയ നേതൃത്വുമായി ചര്‍ച്ച ചെയ്ത് സമ്പൂര്‍ണ പിന്തുണ നേടിയ ശേഷമേ മാറ്റമുണ്ടാകൂ.

അതേസമയം മാണി സി കാപ്പന്‍ കരുതുന്നത് പോലെ കാര്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പാണ്. എന്‍സിപിയുടെ ജില്ലാ കമ്മിറ്റികള്‍ അടുത്തയാഴ്ച്ച ചേരുന്നുണ്ട്. എന്നാല്‍ മുന്നണി മാറിയാല്‍ അതിന്റെ ഗുണം കാപ്പന് മാത്രമാണ് എന്ന് മിക്ക ജില്ലാ കമ്മിറ്റികളും നിലപാടെടുത്തിരിക്കുകയാണ്. മുന്നണി മാറ്റം ചര്‍ച്ചയ്ക്ക് വന്നിട്ടേയില്ലെന്നാണ് പീതാംബരനും വെളിപ്പെടുത്തിയത്. പാലാ സീറ്റിന് വേണ്ടി ബാക്കിയുള്ള സീറ്റുകള്‍ നഷ്ടപ്പെടുത്തണോ എന്നാണ് എന്‍സിപിയിലെ ചര്‍ച്ച. കാപ്പന്‍ മാത്രമായി യുഡിഎഫിലേക്ക് പോകാനാണ് സാധ്യത.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
ncp national leadership will hold discussion with kerala leaders, praful patel will come
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X