കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വീണത് പരാജയത്തിന്‍റെ പടുകുഴിയില്‍; 17 മണ്ഡ‍ലങ്ങളില്‍ കുറഞ്ഞത് പതിനായിരത്തിലേറെ വോട്ടുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: എതിരാളികള്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു ബിജെപിക്ക് ഇത്തവണ നിയമസഭ തിരഞ്ഞടുപ്പില്‍ നേരിടേണ്ടി വന്നത്. ഏക സിറ്റിങ് സീറ്റ് നഷ്ടമായി, വോട്ട് വിഹിതം ഇടിഞ്ഞു, സംസ്ഥാന അധ്യക്ഷന്‍ രണ്ട് സീറ്റിലും പരാജയപ്പെട്ടു ഇത്തരത്തില്‍ തിരിച്ചടികളുടെ ആഴം ഏറെയാണ്. പ്രതീക്ഷിച്ച ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരു മത്സരം പോലും കാഴ്ചവെക്കാന്‍ സാധിച്ചില്ല. ഇതോടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകന യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ശക്തമാവുകയും ചെയ്തു. വി മുരളീധരനും കെ മുരളീധരനുമെതിരെയാണ് വിമര്‍ശനങ്ങള്‍ ഏറെയും.

വമ്പിച്ച പ്രചാരണം

വമ്പിച്ച പ്രചാരണം

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എംപിമാര്‍ മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയ വലിയ താരനിരയായിരുന്നു ഇത്തവണ ബിജെപിക്ക് വേണ്ടി കേരളത്തില്‍ പ്രചാരണത്തിന് എത്തിയത്. ശബരിമല പോലുള്ള വൈകാരിക വിഷയങ്ങള്‍ പ്രചരണായുധങ്ങളാക്കിയെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ തീര്‍ത്തും നിരാശയായിരുന്നു ഫലം.

വോട്ട് കുറഞ്ഞത്

വോട്ട് കുറഞ്ഞത്

അഞ്ച് കൊല്ലം മുമ്പത്തെ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ട് പോലും നേടാന്‍ കഴിയാതെ പോയത് 94 മണ്ഡലങ്ങളിലാണെന്നതാണ് തിരിച്ചടിയുടെ ആഴം വര്‍ധിപ്പിക്കുന്നത്. ഇതില്‍ തന്നെ20 മണ്ഡലങ്ങളിലും പതിനായിരം മുതൽ 20000 വോട്ടാണ് കുറവ്. സ്ഥാനാര്‍ത്ഥിത്വം തള്ളിപ്പോയെ തലശ്ശേരിയിലെ പ്രകടനം കൂട്ടാതെയുള്ള കണക്കാണിത്.

ഔദ്യോഗിക വാഹനം തിരികെ നല്‍കി ആറ് മന്ത്രിമാര്‍: പുതുമുഖങ്ങളെ സ്വീകരിക്കാനൊരുങ്ങി മന്ത്രി മന്ദിരങ്ങളുംഔദ്യോഗിക വാഹനം തിരികെ നല്‍കി ആറ് മന്ത്രിമാര്‍: പുതുമുഖങ്ങളെ സ്വീകരിക്കാനൊരുങ്ങി മന്ത്രി മന്ദിരങ്ങളും

14 മണ്ഡലങ്ങളില്‍

14 മണ്ഡലങ്ങളില്‍

ഷൊര്‍ണ്ണൂര്‍, പാലക്കാട്, മഞ്ചേശ്വരം തുടങ്ങിയ 46 മണ്ഡലങ്ങളിലാണ് ബിജെപിക്ക് ഇത്തവണ വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചത്. അതില്‍ തന്നെ 14 മണ്ഡലങ്ങളില്‍ കൂടിയതാവട്ടെ അഞ്ഞൂറില്‍ താഴെ വോട്ട് മാത്രം. ബിജെപി സഖ്യത്തിന് ഏറ്റവും വലിയ വോട്ട് നഷ്ടം ഉണ്ടായ മണ്ഡലം കൈപ്പമംഗലമാണ്.

ശോഭാ സുബിന് കൂടി

ശോഭാ സുബിന് കൂടി

20,974 വോ​ട്ടിന്‍റെ കുറവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഇവിടെ ഉണ്ടായത്. 2016 ല്‍ എന്‍ഡിഎയ്ക്ക് 30,041 വോട്ടുകളായിരുന്നു ഇവിടെ ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 9067 ലേക്ക് കൂപ്പുകുത്തി. വിജയിച്ചെങ്കിലും എല്‍ഡിഎഫിനും ഇവിടെ വോട്ട് കുറഞ്ഞു. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശോഭ സുബിന്‍ കഴിഞ്ഞ തവണത്തേക്കാള്‍ പതിനേഴായിരത്തോളം വോട്ടുകള്‍ അധികമായി നേടി

ഇടുക്കിയും ഗുരുവായൂരും

ഇടുക്കിയും ഗുരുവായൂരും

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനാല്‍ ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി (DSJP) സ്ഥാനാര്‍ത്ഥി ദിലീപ് നായരെയായിരുന്നു ബിജെപി ഇവിടെ പിന്തുണച്ചത്. എന്നാല്‍ വോട്ടില്‍ ഉണ്ടായത് 19196 ന്‍റെ കുറവ്. ആകെ അഞ്ച് മണ്ഡലങ്ങള്‍ ഉള്ള ഇടുക്കി ജില്ലയില്‍ രണ്ടിടത്തും എന്‍ഡിഎയുടെ വോട്ട് കുത്തനെ കുറഞ്ഞു.

ഞെട്ടിയ നേമം

ഞെട്ടിയ നേമം

ഇടുക്കിയില്‍ 18117 വോട്ടും ഉടുമ്പന്‍ചോലയില്‍ 14591 വോട്ടുകളുമാണ് കുറഞ്ഞത്. തിരുവനന്തപുരം ജില്ലയില്‍ നേമത്തെ തിരിച്ചടിയാണ് ഏറ്റവും അധികം ഞെട്ടിച്ചത്. 15925 വോട്ടിന്‍റെ കുറവാണ് ഇത്തവണ ബിജെപിക്ക് ഇവിടെയുണ്ടായത്. 2016 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാലിന് ലഭിച്ചത് 67,813 വോട്ടായിരുന്നു.

കുറഞ്ഞ വോട്ടുകള്‍

കുറഞ്ഞ വോട്ടുകള്‍


എന്നാല്‍ ഇത്തവണ അത് 51,888 ആയി കുറഞ്ഞു. വിജയിച്ച എല്‍ഡിഎഫിന് രണ്ടായിരത്തിലേറെ വോട്ടുകളും കുറഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയ യുഡിഎഫ് വര്‍ധിപ്പിച്ചത് 23000 ത്തിലേറെ വോട്ട്. കെ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു യുഡിഎഫിന് ഗുണകരമായത്. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോവാതെ കാത്ത മുരളീധരന്‍ ബിജെപിയുടെ പരാജയം ഉറപ്പ് വരുത്തി.

വൈക്കവും കുട്ടനാടും

വൈക്കവും കുട്ടനാടും

വൈക്കം (18114), കുട്ടനാട് (18098), പൂഞ്ഞാർ (17001) പറവൂർ (15133), കുണ്ടറ (14157), പാലാ (13952), ഏറ്റുമാന്നൂർ (13794),കളമശേരി (13065), സുൽത്താൻ ബത്തേരി (12722), കോവളം(12323), ഇരവിപുരം (11246), അരൂർ (10274) തുടങ്ങിയ മണ്ഡലങ്ങളിലെ ബിജെപി സഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് പതിനായിരത്തിലേറെ വോട്ടിന്‍റെ കുറവുണ്ടായി.

നേട്ടം

നേട്ടം

നാല് മണ്ഡലത്തിൽ മാത്രമാണ് പതിനായിരത്തിനു മേൽ വോട്ടുനേട്ടം ഉണ്ടായത്.പാലക്കാട്,തൃശൂർ,ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളാണ് പതിനായിരത്തിലേറെ വോട്ട് കൂടിയ മറ്റ് മണ്ഡലങ്ങൾ. സുരേന്ദ്രന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നായ കോന്നിയില്‍ 2016 നെ അപേക്ഷിച്ച് വോട്ട് കൂടിയെങ്കിലും ആശ്വാസത്തിന് വകയില്ല. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ 6975 വോട്ടിന്‍റെ കുറവുണ്ടായി.

Recommended Video

cmsvideo
വോട്ട് ചെയ്യാത്തവരോട് കൃഷ്ണ കുമാർ പറയുന്നു | Oneindia Malayalam
എല്‍ഡിഎഫിന്

എല്‍ഡിഎഫിന്

ശോഭാ സുരേന്ദ്രൻ,പി കെ കൃഷ്ണദാസ്, വി വി രാജേഷ്, എ എൻ രാധാകൃഷ്ണൻ തുടങ്ങിയവർ മത്സരിച്ച മണ്ഡലങ്ങളിലും ഇത്തവണ വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അതേസമയം മറുവശത്ത് എല്‍ഡിഎഫിന് 104 മണ്ഡലങ്ങളില്‍ 2016 ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

'ബിജെപിക്കാര്‍ തന്നെ മാറ്റിക്കുത്തി'; കണ്ണന്താനത്തിനും പരാതി, ബിജെപിയുടെ നഷ്ടം 86000 വോട്ട്'ബിജെപിക്കാര്‍ തന്നെ മാറ്റിക്കുത്തി'; കണ്ണന്താനത്തിനും പരാതി, ബിജെപിയുടെ നഷ്ടം 86000 വോട്ട്

English summary
NDA candidates lost less than 10,000 votes in 14 constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X