കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് ജില്ലാ പ്രചാരകന്‍ അറസ്റ്റില്‍

  • By
Google Oneindia Malayalam News

ശബരിമല വിഷയത്തില്‍ ബിജെപി ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ പ്രതിയെ പോലീസ് പൊക്കി. ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെയാണ് പോലീസ് ആഴ്ചകള്‍ക്ക് ശേഷം പിടികൂടിയത്. പോലീസ് സ്റ്റേഷന് മുന്നിലും സിപിഎം മാര്‍ച്ചിന് നേരെയുമാണ് ബോംബേറുണ്ടായത്.

ആഴ്ചകള്‍ക്ക് ശേഷവും പ്രതിയെ പിടികൂടാനാകാത്തത് പോലീസിന് വലിയ നാണക്കേടായിരുന്നു.ഇന്ന് രാവിലെയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇയാളെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

 പോലീസ് സ്റ്റേഷന്‍ ബോംബേറ്

പോലീസ് സ്റ്റേഷന്‍ ബോംബേറ്

നെടുമങ്ങാട് സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കെയായിരുന്നു പോലീസ് സ്റ്റേഷന് നേരെയും സിപിഎം ഓഫീസിന് നേരേയും ബോംബേറുണ്ടായത്. നാല് ബോംബുകള്‍ പോലീസ് സ്റ്റേഷനിലേക്കും രണ്ടെണ്ണം സിപിഎം ഓഫീസിലേക്കുമാണ് എറിഞ്ഞത്.

 പോലീസിന് പരിക്ക്

പോലീസിന് പരിക്ക്

ബോംബുകള്‍ പൊട്ടിയതോടെ പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസുകാര്‍ ചിതറി ഓടിയിരുന്നു. സംഭവത്തില്‍ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്.

 ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം

ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം

പോലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതോടെയാണ് ബോംബേറുണ്ടായത്. അറസ്റ്റിന് പിന്നാലെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷവുമുണ്ടായിരുന്നു.

 സംഘപരിവാര്‍ പ്രചരണം

സംഘപരിവാര്‍ പ്രചരണം

അതുകൊണ്ട് തന്നെ സംഘര്‍ഷത്തിനിടെ ബോംബെറിഞ്ഞത് ആര്‍എസ്എസ് പ്രവര്‍ത്തകരാണോ സിപിഎം പ്രവര്‍ത്തകരാണോ എന്ന സംശയം നിലനിന്നിരുന്നു.സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞത് എന്നായിരുന്നു സംഘപരിവാറിന്‍റെ ആദ്യ പ്രചരണം.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

എന്നാല്‍ ബോംബെറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ ആര്‍എസ്എസ് പ്രചരണവും പൊളിഞ്ഞു. ആര്‍എസ്എസ് ജില്ലാ പ്രചാരക് ആയ നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

 ഒളിവില്‍

ഒളിവില്‍

എന്നാല്‍ സംഭവത്തിന് ശേഷം ഇയാള്‍ ഒളിവാലായിരുന്നു. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നി, സംസ്ഥാനത്തെ വിവിധ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ മാറി മാറി കഴിയുകയായിരുന്നു ഇയാള്‍.

 പാര്‍ട്ടി ചോര്‍ത്തി

പാര്‍ട്ടി ചോര്‍ത്തി

ഇതിനിടെ പോലീസിന് ഇയാളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചു. പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ് വിവരം ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ തമ്പാനൂരും പരിസരത്തും നിരീക്ഷണത്തിലായിരുന്നു പ്രവീണ്‍.

 പിടിയില്‍

പിടിയില്‍

രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി മറ്റൊരിടത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്. അയാളെ പിന്നീട് നെടുമങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

English summary
nedumangad police station attack case rss pracharak taken to custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X