കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിനെ കൊലപ്പെടുത്തിയതിന്‍റെ മാസ്റ്റര്‍ ബ്രെയിന്‍ നീനുവിന്‍റെ അമ്മ രഹന.. നിര്‍ണായക വിവരങ്ങള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നീനുവിന്റെ അമ്മക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി | Oneindia Malayalam

പ്രണയവിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നീനുവിന്‍റെ മാതാപിതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായതിന് പിന്നാലെ നീനുവിന്‍റെ അച്ഛനും അമ്മയും സഹോദരനും ഒളിവില്‍ പോകുകയായിരുന്നു.

അതേസമയം അച്ഛനും സഹോദരനും പോലീസില്‍ കീഴങ്ങടങ്ങിയെങ്കിലും ഇപ്പോഴും നീനുവിന്‍റെ അമ്മ രഹ്ന ഒളിവില്‍ കഴിയുകയാണ്. കൊലപാതകത്തിന്‍റെ മാസ്റ്റര്‍ മൈന്‍റ് രഹനയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പ്രണയിച്ച്

പ്രണയിച്ച്

നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാല്‍ നീനുവിന്റെ കാര്യത്തില്‍ ജാതിയാണ് പ്രശ്‌നമായത്. നേരത്തേ തന്നെ കെവിനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ രഹ്ന നീനുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ കെവിനെ ആക്രമിക്കാന്‍ രഹ്ന ഷാനുവിലെ ഗള്‍ഫില്‍ നിന്നും വിളിച്ചു വരുത്തുകയായിരുന്നു. പിന്നാലെ അനീഷിന്‍റെ വീട്ടിലാണ് കെവിന്‍ താമസിക്കുന്നതടക്കമുള്ള വിവരങ്ങള്‍ രഹ്നയാണ് ഷാനുവിനും അക്രമി സംഘത്തിനും കൈമാറിയത്. കേസില്‍ പ്രതിയാകുമെന്ന് കണ്ടതോടെ രഹ്ന ഒളിവില്‍ പോയി.

അന്വേഷണം

അന്വേഷണം

കേസിലെ മുഖ്യ ആസൂത്രകയായ രഹ്നയ്ക്കായി പോലീസ് തെന്‍മലയിലും തമിഴ്നാട്ടിലും തിരച്ചില്‍ ശക്തമാക്കിയെങ്കിലും അവരെ കുറിച്ചുള്ള ഒരു വിവരവും കിട്ടിയിട്ടില്ല. ചാക്കോയും ഷാനുവും കീഴടങ്ങും മുന്‍പ് രഹ്നയെ സുരക്ഷിതമായ എവിടെയോ ഒളിപ്പിച്ചതാകാമെന്നാണ് പോലീസ് കണക്കാക്കുന്നത്. അതേസമയം ഇവരെ ഒളിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

മാന്നാനത്തെത്തി

മാന്നാനത്തെത്തി

ഗാന്ധിനഗര്‍ പോലീസ് നീനുവിനെ കെവിനൊപ്പെ പോകാന്‍ അനുവദിച്ചതിന് തൊട്ടുപിന്നാലെ രഹ്നയും ചാക്കോയും ചേര്‍ന്ന് മാന്നാനത്ത് എത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കേസില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശിച്ചിട്ടും എസ്പി മുഹമ്മദ് റഫീഖ് മുഖ്യമന്ത്രിയെ തെറ്റിധരിപ്പിക്കുകയായിരുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഡിവൈഎസ്പി കേസ് അന്വേഷിക്കുന്നുണ്ടെന്നായിരുന്നു എസ്പി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു.

റിമാന്‍റ് റിപ്പോര്‍ട്ട്

റിമാന്‍റ് റിപ്പോര്‍ട്ട്

കെവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികള്‍ പിന്തുടര്‍ന്നതെന്ന് വ്യക്തമാക്കുന്ന റിമാന്‍റ് റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കാര്‍ നിര്‍ത്തിയതിന് പിന്നാലെ കെവിന്‍ ഇറങ്ങിയോടിയതോടെ അക്രമി സംഘം പിന്നാലെ ഓടി. സ്ഥലത്തെ കുറിച്ച് മുന്‍പരിചയമുള്ള അക്രമിസംഘം ഗൂഡമായി വളഞ്ഞു.കെവിന്‍ ഓടുന്നത് വലിയ കുഴിയും നല്ല അടിയൊഴുക്കും ആഴവുമുള്ള ചാലിയേക്കര ആറിലേക്കാണെന്ന് പ്രതികള്‍ക്ക് നല്ല ധാരണ ഉണ്ടായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിയ കെവിന്‍ പുഴയില്‍ വഴുമെന്നും അവശനായതിനാല്‍ വെള്ളത്തില്‍ വീണ് മരിക്കുമെന്നും പ്രതികള്‍ക്ക് ഉറപ്പായിരുന്നു. അതോടെ പ്രതികള്‍ പിന്‍വാങ്ങുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
neenus mother rahna have role in kevins murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X