എന്റെ അനുഭവത്തിന്റെ പുറത്താണ് പറഞ്ഞത്, ഗൂഢസംഘമുണ്ട്, അമ്മയ്ക്ക് വിശദീകരണം നല്കി നീരജ് മാധവ്
കൊച്ചി: മലയാള സിനിമയില്‍ ഗൂഢസംഘമുണ്ടെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നടന് നീരജ് മാധവ്. ഇതേ കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ അദ്ദേഹം താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നല്‍കിയിരുന്നു. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നീരജിന്റെ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. നീരജിന്റെ വാക്കുകള്‍ എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണെന്നും പോസ്റ്റില്‍ പറഞ്ഞിരിക്കുന്നവരുടെ പേരുകള്‍ എടുത്ത് പറയണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടിരുന്നു.

ഫെഫ്ക് നീരജിന്റെ പരാമര്‍ശം സംബന്ധിച്ച് അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. എഫ്ബി പോസ്റ്റിലെ ആരോപണങ്ങള്‍ അമ്മ സംഘടനയ്ക്ക് നല്കിയ കത്തിലും നീരജ് ആവര്‍ത്തിട്ടുണ്ട്. എന്നാല്‍ ആരുടെയും പേരെടുത്ത് പറയാതെയാണ് നീരജിന്റെ മറുപടി കത്ത്. ഇതിന്റെ പകര്‍പ്പ് അമ്മ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക് കൈമാറി. ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു നീരജ് വിവാദ എഫ്ബി പോസ്റ്റിട്ടത്. വളര്‍ന്ന് വരുന്ന നടന്മാരെ മുളയിലേ നുള്ളിക്കളയുന്ന പ്രവണത മലയാള സിനിമയിലുണ്ടെന്ന വിമര്‍ശനമാണ് നീരജ് ഉന്നയിച്ചത്.
സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ടെന്നും, അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്ക് കൊള്ളാമെന്ന് ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് മുമ്പ് എന്നോട് പറഞ്ഞതാണ്. ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നേരത്തെ നീരജ് പറഞ്ഞിരുന്നു. വളര്‍ന്ന് വരുന്ന ഒരാളെ ഇല്ലാതാക്കുന്ന ഒരു സംഘം തന്നെയുണ്ട്. പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ് ഇവരുടെ മയെിന്‍ പണിയ. പുകവലിയും മദ്യപാനവും ഒന്നുമല്ലെന്നും, വിധേയത്വം, സഹകരണം, എളിമ ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം എന്നാണെന്നും നീരജ് തുറന്നടിച്ചിരുന്നു.
അതേസമയം നീരജ് ആരോപണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതായി ബി ഉണ്ണികൃഷ്ണന് പറഞ്ഞു. നീരജ് ഉന്നയിച്ച ആരോപണം ആവര്‍ത്തിച്ചത് ഗൗരവത്തോടെ എടുക്കണമെന്നും ചലച്ചിത്ര രംഗത്ത് ഇത്തരം വിവേചനം ഉണ്ടെങ്കില്‍ പരിഹരിക്കപ്പെടണമെന്നും ഉണ്ണികൃഷ്ണന് പഞ്ഞു. മുഴുവന്‍ സിനിമാ സംഘടനകളും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് വ്യക്തമാക്കിയ ഉണ്ണികൃഷ്ണന് വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയനും സംവിധായകരുടെയും എഴുത്തുകാരുടെയും യൂണിയനും കത്ത് അയക്കുമെന്നും അറിയിച്ചു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications