ബ്രായിലെ മെറ്റല്‍ ഹുക്ക് വരെ വില്ലനായി!എല്ലാം സിബിഎസ്ഇ പണ്ടേ പറഞ്ഞതാണ്...

എന്തെല്ലാം ധരിക്കാം, എന്തെല്ലാം ധരിക്കാന്‍ പാടില്ല എന്നത് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുന്നേ സിബിഎസ്ഇ വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം: നീറ്റ് പ്രവേശന പരീക്ഷ കേന്ദ്രങ്ങളിലെ പരിശോധനക്കെതിരെ ചില രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ ചില പരീക്ഷ കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ചെന്നും, ചുരിദാറിന്റെ കൈ മുറിച്ചെന്നുമെല്ലാമായിരുന്നു പരാതി. പല വിദ്യാര്‍ത്ഥിനികളും പരിശോധന കാരണം മാനസിക സമ്മര്‍ദ്ദത്തിലാകുകയും ചെയ്തു.

എന്നാല്‍ ഈ വസ്ത്രമഴിക്കലും, കീറലുമെല്ലാം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്കുറവ് കാരണമുണ്ടായതെന്നാണ് സിബിഎസ്ഇ പറയുന്നത്. സിബിഎസ്ഇ നിര്‍ദേശിച്ചത് തങ്ങള്‍ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയവരും പറയുന്നത്. എന്തെല്ലാം ധരിക്കാം, എന്തെല്ലാം ധരിക്കാന്‍ പാടില്ല എന്നത് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുന്നേ സിബിഎസ്ഇ വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ശ്രദ്ധിക്കാതെ നിരോധിത വസ്ത്രം ധരിച്ചെത്തിയവര്‍ക്കാണ് കടുത്ത പരിശോധനകള്‍ നേരിടേണ്ടി വന്നത്.

വ്യക്തമായ നിര്‍ദേശം...

വ്യക്തമായ നിര്‍ദേശം...

ഏതെല്ലാം വസ്ത്രങ്ങള്‍ ധരിക്കണം, ഏതെല്ലാം ധരിക്കേണ്ട എന്നത് സംബന്ധിച്ച് സിബിഎസ്ഇ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ ഇതുസംബന്ധിച്ച് ധാരാളം മുന്നറിയിപ്പുകളും സിബിഎസ്ഇ നല്‍കിയിരുന്നു.

മെറ്റല്‍ വസ്തുക്കളും പ്രവേശിപ്പിക്കില്ല...

മെറ്റല്‍ വസ്തുക്കളും പ്രവേശിപ്പിക്കില്ല...

ഫുള്‍ സ്ലീവ് വസ്ത്രങ്ങളും, ശിരോവസ്ത്രങ്ങളും ധരിച്ച് പരീക്ഷ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയതാണ്. ഏത് തരത്തിലുമുള്ള മെറ്റല്‍ വസ്തുക്കളും വസ്ത്രത്തില്‍ പാടില്ലെന്നും, ഇളംനിറമുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളുവെന്നും വ്യക്തമായി നിര്‍ദേശം നല്‍കിയിരുന്നു.

പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ കീറി...

പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ കീറി...

കണ്ണൂരിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശോധനയുടെ പേരില്‍ ഏറെ പീഡനം അനുഭവിക്കേണ്ടി വന്നത്. സിബിഎസ്ഇ നിര്‍ദേശം ലംഘിച്ച് ഫുള്‍ സ്ലീവ് വസ്ത്രങ്ങളും വലിയ ബട്ടണുകളുള്ള വസ്ത്രങ്ങളും ധരിച്ചെത്തിയവരുടെ വ്‌സ്ത്രങ്ങളാണ് ഉദ്യോഗസ്ഥര്‍ കീറിമുറിച്ചത്. ഒരുതരത്തിലും മാനദണ്ഡങ്ങള്‍ ലംഘിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ നടപടി.

മെറ്റല്‍ വസ്തുക്കള്‍ പാടില്ലെന്ന് പറഞ്ഞിരുന്നു...

മെറ്റല്‍ വസ്തുക്കള്‍ പാടില്ലെന്ന് പറഞ്ഞിരുന്നു...

അടിവസ്ത്രങ്ങളിലെയും ചുരിദാറിലെയും മെറ്റല്‍ ഹുക്കുകളാണ് ചില പെണ്‍കുട്ടികള്‍ക്ക് പാരയായി മാറിയത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മെറ്റല്‍ ഹുക്കുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരുതരത്തിലുള്ള മെറ്റല്‍ വസ്തുക്കളും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയതായിരുന്നു. ബ്രായിലെ മെറ്റല്‍ ഹുക്കുകള്‍ കാരണം, പല വിദ്യാര്‍ത്ഥിനികള്‍ക്കും അടിവസ്ത്രം അഴിച്ചുവെച്ച് പരീക്ഷ എഴുതേണ്ടി വന്നു.

പരീക്ഷയ്ക്ക മുന്‍പ് ശ്രദ്ധിക്കണം...

പരീക്ഷയ്ക്ക മുന്‍പ് ശ്രദ്ധിക്കണം...

സിബിഎസ്ഇ നല്‍കിയ എല്ലാ നിര്‍ദേശങ്ങളും പാലിച്ച വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനായിരുന്നു. പല വിദ്യാര്‍ത്ഥിനികളും ആഭരണങ്ങളൊന്നും ധരിക്കാതെയാണ് പരീക്ഷ കേന്ദ്രത്തിലെത്തിയത്. ചിലര്‍ പരീക്ഷ കേന്ദ്രത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് ഇവയെല്ലാം രക്ഷിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. നിര്‍ദേശങ്ങള്‍ കൃത്യമായി മനസിലാക്കാതെ പരീക്ഷ കേന്ദ്രത്തിലെത്തിയവര്‍ക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+