അടിവസ്ത്രവും ബ്രായും അഴിപ്പിച്ച സംഭവം...അവര്‍ കുടുങ്ങും!! കേരള പോലീസും കേസെടുത്തു

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കണ്ണൂരിലെ ചില സ്‌കൂളുകളില്‍ സിബിഎസ്ഇയുടെ നീറ്റ് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ഥിനികളെ പരിശോധനയുടെ ഭാഗമായി അടിവസ്ത്രവും ബ്രായുമെല്ലാം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തു. കേസെടുക്കാന്‍ കേരള പോലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസ് മൊഴിയെടുക്കും

സംഭവത്തെക്കുറിച്ച് പോലീസ് മൊഴിയെടുക്കും.വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളില്‍ നിന്നു വനിതാ പോലീസായിരിക്കും മൊഴിയെടുക്കുക.

കാരണം ഡ്രസ് കോഡ്

പരീക്ഷയില്‍ ക്രമേക്കേട് തടയാന്‍ സിബിഎസ്ഇ കൊണ്ടു വന്ന ഡ്രസ് കോഡാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പിണറായി സഭയില്‍ പറഞ്ഞു.

അപരിഷ്‌കൃതം

പരീക്ഷയ്‌ക്കെയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ചത് അപരിഷ്‌കൃതമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞത്. സഭ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. കേന്ദ്ര സര്‍ക്കാരിനെയും സിബിഎസ്ഇ ബോര്‍ഡിനെയും പ്രതിഷേധം അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേസെടുത്തിരുന്നു

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും നേരത്തേ കേസെടുത്തിരുന്നു. ഉന്നതതല അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും സംസ്ഥാന കമ്മീഷന്‍ പറഞ്ഞിരുന്നു.

വിശദീകരണം തേടി

സിബിഎസ്ഇ റീജ്യനല്‍ ഡയറക്ടറോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടത്.

English summary
State police registered case in neet exam dress controversy.
Please Wait while comments are loading...