മുൻ വനിത കൗൺസിലറെ ആക്രമിച്ചു; പിന്നാലെ അയൽവാസി തൂങ്ങി മരിച്ചു!! സംഭവം കൊച്ചിയിൽ!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മുൻ വനിത കൗൺസിലറെ അക്രമിച്ച ശേഷം അയൽവാസി തൂങ്ങി മരിച്ചു. വനിത കൗൺസിലറെ നെഞ്ചിലും വയറിലും കുത്തേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏലൂർ മുൻസിപ്പാലിറ്റി മുൻ കൗൺസിലറായ ഷിജിയെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. യുവതിയെ ആക്രമിച്ചതിനു ശേഷം അയൽവാസിയായ വിജിലാണ് തൂങ്ങി മരിച്ചത്.

വയറിനും നെഞ്ചിനും കുത്തേറ്റ ഷിജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഷിജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പോലീസിൽ വിവരമറിയിച്ച് നാട്ടുകാർ സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് വിജിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി മഞ്ഞുമ്മൽ ജനത ജങ്ഷനു സമീപമാണ് വിജിലിൻറെയും ഷിജിയുടെയും വീട്. ഇരുവീടുകളും തമ്മിൽ ഏതാനും അടി വ്യത്യാസം മാത്രമേ ഉള്ളൂ. ‌

ഇ ശ്രീധരനല്ല... പിണറായി വിജയൻ; ഇ ശ്രീധരൻ മാത്രം വിചാരിച്ചാൽ മെട്രോ ഉണ്ടാകുമോ?

 17-1442482660-arreste

ജീവനൊടുക്കിയ വിജിലിൻറെ വീടിൻറെ പുറകിലെ മുറിയിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ ഷിജിയെ അയൽ വാസിയാണ് കണ്ടത്. ഷിജിയുടെ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചോര വാർന്ന നിലയിൽ ഇവരെ കണ്ടെത്തിയത്. വിജിലാണ് തന്നെ കുത്തിയതെന്നും വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നും ഷിജി ഡോക്ടറോട് പറഞ്ഞു. എന്നാൽ ആക്രമണത്തിൻറെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

English summary
Neighbour commit suicide after attacking the former women councilor in Manjumal
Please Wait while comments are loading...