• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എഐസിസി സ്ഥാനം ചോദിച്ചിട്ടുമില്ല, ആരും തരാമെന്ന് പറഞ്ഞിട്ടുമില്ല;ഇങ്ങനെ ആക്ഷേപിക്കരുതെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; നേരത്തേ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ നടപടിക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു. താൻ അപമാനിക്കപ്പെട്ടുവെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെയാണ് ചെന്നിത്തലയ്ക്ക് എഐസിസി പുന;സംഘടനയിൽ അവസരം ലഭിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി നേതൃത്വത്തിനെതിരെ ചെന്നിത്തല കടുത്ത അതൃപ്തി ഉയർത്തിയ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സാധ്യതകൾക്ക് ഇപ്പോൾ മങ്ങലേറ്റുവെന്ന തരത്തിലുള്ള വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇത്തരം റിപ്പോർട്ടുകൾക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നിത്തല.

1

പ്രതിപക്ഷ നേതാവ് പദവിയിൽ നിന്നും ഒഴിവാക്കിയ പിന്നാലെ ചെന്നിത്തലയ്ക്ക് പദവികൾ ഒന്നും നൽകിയിരുന്നില്ല. ഇതോടെ മുതിർന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തെ ദേശീയ തലത്തിൽ നിയമിക്കാനുള്ള ആലോചനയിലായിരുന്നു ഹൈക്കമാന്റ് എന്നായിരുന്നു അഭ്യൂഹങ്ങൾ. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ചുമതല അദ്ദേഹത്തിന് നൽകുമെന്ന് കണകാക്കപ്പെട്ടിരുന്നു.

2

എന്നാൽ ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ തുറന്നടിച്ച ചെന്നിത്തലയുടെ നടപടി ദേശീയ നേതൃത്വത്തിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നിത്തലയെ പോലൊരു മുതിർന്ന നേതാവ് പുതിയ കെപിസിസി നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിൽ രാഹുൽ ഗാന്ധിയെ ചൊടിപ്പിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു .

3

അതുകൊണ്ട് തന്നെ ചെന്നിത്തലയെ എഐസിസി പുന;സംഘടനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ രാഹുൽ നിലപാട് അറിയിച്ചുവെന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം വെറും വ്യാജ വാർത്തകളാണെന്ന് പറയുകയാണ് ചെന്നത്തല. താൻ യാതൊരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരം പദവികൾ തനിക്ക് വാഗ്ദാനം ചെയ്തിട്ടില്ലെന്നും ചെന്നിത്തല തുറന്നടിച്ചു.

പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ

4

'എൻ്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും കോൺഗ്രസ് പാർട്ടിയിലെ എൻ്റെ സ്ഥാനങ്ങളെ കുറിച്ചും മാധ്യമങ്ങളിൽ കഴിഞ്ഞ ചില ആഴ്ചകളായി ഉയരുന്ന ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും ഒരു അറുതി വരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്നെ എ.ഐ.സി.സി യിലേക്ക് കൊണ്ടുവരണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്നെ വയ്ക്കാമെന്നും ആരും പറഞ്ഞിട്ടുമില്ല. മാധ്യമങ്ങളിലേത് വ്യാജവാര്‍ത്തകളാണ്.

5

എനിക്കൊരു സ്ഥാനവും വേണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ആരെയും സമീപിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടി എനിക്ക് ധാരാളം സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സ്ഥാനമില്ലാതെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ എന്നെ ബാധിക്കുന്ന കാര്യമല്ല.
ഞാന്‍ സ്ഥാനമൊഴിഞ്ഞിട്ട് നാലുമാസമായി.

6

എന്നോട് ആരും എന്തെങ്കിലും സ്ഥാനം തരാമെന്ന് പറഞ്ഞിട്ടില്ല. ഇതുമായി എന്തെങ്കിലും ചര്‍ച്ച നടക്കുന്നതായിട്ടും എനിക്കറിയില്ല. എല്ലാ ദിവസവും ഇങ്ങനെ വാര്‍ത്ത കൊടുത്ത് നമ്മളെ വെറുതെ ആക്ഷേപിക്കരുത് എന്നേ പറയാനുള്ളൂ. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് ഒരു സ്ഥാനത്തിന്റെയും ആവശ്യമില്ല. ഞാനെന്നും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ്'.ചെന്നിത്തല പറഞ്ഞു.

7

അതേസമയം ഐഐസിസി പുന;സംഘടനയിൽ മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയെ ഒഴിവാക്കിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ട്. പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മാറ്റി നിർത്തിയേക്കുകയെന്നാണ് സൂചന. നിലവിൽ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള നേതാവാണ് ഉമ്മൻചാണ്ടി. 2018ലായിരുന്നു അദ്ദേഹത്തിന് പദവി നൽകിയത്.

8

അങ്ങനെയെങ്കിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അതിനിടെ കോൺഗ്രസ് സംഘടന സെക്രട്ടറി കെസി വേണുഗോപാലിനെ ചുമതലയിൽ നിന്നും മാറ്റണമെന്ന ആവശ്യം വിമത വിഭാഗം ശക്തമാക്കിയതായി ഏഷ്യാനെറ്് റിപ്പോർട്ട് ചെയ്തു. ഉത്തരേന്ത്യയിൽ നിന്നുള്ള നേതാവിന് ചുമതല നൽകണമെന്ന ആവശ്യമാണ് നേതാക്കൾ ഉയർത്തുന്നത്. ദിഗ്വിജയ് സിംഗ്, കമല്‍നാഥ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല,പ്രിയങ്ക ഗാന്ധി എന്നിവരുടെ പേരാണ് നേതാക്കൾ ഉയർത്തുന്നതെന്നാണ് റിപ്പോർട്ട്.

cmsvideo
  How did Congress came up with a masterplan to select V D Satheeshan as the Opposition leader
  English summary
  Neither i asked any post from anbody nor anyone assured me anything; Chennithala on aicc post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X