കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പപ്പു.. പുച്ഛത്തിനും പരിഹാസത്തിനും തേച്ച് മായ്ച്ച് കളയാന്‌‌ കഴിയാത്ത സ്ഥാനം ഇന്ന് അയാൾക്കുണ്ട്'

  • By Aami Madhu
Google Oneindia Malayalam News

ഇന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 50-ാം പിറന്നാളാണ്. കൊവിഡിന്റേയും ചൈനയുടെ ആക്രമണത്തിൽ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കാൻ രാഹുൽ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു. ആഘോഷങ്ങൾക്ക് പകരം ദരിദ്രരേയും പാവങ്ങളേയും സഹായിക്കാനായിരുന്നു രാഹുലിന്റെ ആഹ്വാനം.

പിറന്നാൾ ദിനത്തിൽ രാഹുലിനെ കുറിച്ചും രാഹുലിന്റെ നിലപാടുകളെ കുറിച്ചും കുറിക്കുകയാണ് ഡോക്ടർ നെൽസൺ ജോസഫ്.

സൃഷ്ടിച്ചെടുത്ത പേര്, പപ്പു

സൃഷ്ടിച്ചെടുത്ത പേര്, പപ്പു

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവഹേളിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ എന്നോട് ആരെങ്കിലും ആവശ്യപ്പെട്ടാൽ അതിൽ ആദ്യത്തെ പേര് രാഹുൽ ഗാന്ധിയെന്നായിരിക്കും.2014ൽ കോൺഗ്രസിൻ്റെ അന്നത്തെ മുന്നണിപ്പോരാളി രാഹുൽ ഗാന്ധിക്ക് ഒരു വിഡ്ഢിയുടെ വേഷം അണിയിച്ച് കൊടുത്ത് അപ്പുറത്ത് മഹാ പ്രതിഭാശാലിയെന്ന രീതിയിൽ മോഡിയെ അവതരിപ്പിക്കാനായി സൃഷ്ടിച്ചെടുത്ത പേര്. പപ്പു..

അവഗണിച്ച് പുച്ഛിച്ച് തള്ളാം

അവഗണിച്ച് പുച്ഛിച്ച് തള്ളാം

പിൽക്കാലത്ത് മോദിയുടെ ആരാധകർ മാത്രമല്ല, മറ്റ് പലരും സൗകര്യം പോലെ അതെടുത്ത് ഉപയോഗിച്ചു. അത് വളരെ എളുപ്പമാണ്. അയാൾ പറയുന്നതത്രയും മണ്ടത്തരങ്ങളാണെന്ന് മുദ്രയടിച്ചുകഴിഞ്ഞാൽപ്പിന്നെ അയാളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ട..

സ്ഥാനം അയാൾക്ക് ഇന്നുണ്ട്

സ്ഥാനം അയാൾക്ക് ഇന്നുണ്ട്

അയാളുടെ ആശയങ്ങളെ അവഗണിച്ച് പുച്ഛിച്ച് തള്ളാം.പക്ഷേ ആ പുച്ഛത്തിനും പരിഹാസത്തിനുമൊന്നും തേച്ച് മായ്ച്ചുകളയാൻ കഴിയാത്ത ഒരു സ്ഥാനം അയാൾക്ക് ഇന്നുണ്ട്. ഏറ്റവും ഒടുവിൽ ചൈനയുടെ അതിക്രമത്തിൻ്റെ വിഷയം വരെ അയാളുടെ ചോദ്യങ്ങളും നിലപാടുകളും തള്ളിക്കളയാൻ കഴിയാത്ത മൂർച്ചയുണ്ട്.കൊറോണയുടെ കാര്യത്തിൽ അയാൾ മുന്നറിയിപ്പ് തന്നിരുന്നു.

Recommended Video

cmsvideo
Wayanad MP Rahul Gandhi Distributes Online Study Materials For Tribal Students On His Birthday
ചോദ്യങ്ങളുന്നയിച്ചിരുന്നു

ചോദ്യങ്ങളുന്നയിച്ചിരുന്നു

സുനാമി ഉണ്ടാവുന്നതിനു മുൻപ് സമുദ്രജലം പിന്നിലേക്കിറങ്ങിപ്പോവുമ്പൊ മീൻ പെറുക്കാനിറങ്ങിയവർക്ക് ഉണ്ടായ ജീവഹാനി ഉദാഹരണമാക്കി കൊറോണ കൊണ്ടുവരാനിടയുള്ള മരണങ്ങളെയും സാമ്പത്തികാഘാതങ്ങളെയും കുറിച്ച് അയാൾ മുന്നറിയിപ്പ് നൽകിയിരുന്നു.ചൈനയുടെ കാര്യത്തിലും അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരാഴ്ച മുൻപ് അയാൾ ചോദ്യങ്ങളുന്നയിച്ചിരുന്നു.

ഇവിടെ പരാമർശിക്കുന്നില്ല

ഇവിടെ പരാമർശിക്കുന്നില്ല

വിടെ പരാമർശിക്കുന്നില്ല

സൈനികർ മരിച്ചുവീണപ്പൊ റാലികൾ നയിക്കാൻ പോയ നേതാക്കളെക്കുറിച്ച്, സൈന്യത്തെ മീഡിയ വിമർശിച്ചുകൊണ്ടിരുന്നപ്പൊ ഒളിച്ചിരുന്നവരെക്കുറിച്ച്...എം.പി ഫണ്ടിൽ നിന്ന് വയനാടിന് സഹായം നൽകിയത് മുതൽ വയനാട്ടുകാർക്ക് കുടുങ്ങിക്കിടന്നിടങ്ങളിൽ നിന്ന് നാട്ടിലേക്കെത്താൻ സഹായം ചെയ്യുന്നത് വരെ രാഹുൽ ഗാന്ധിയെന്ന എം.പി ചെയ്ത സാധാരണ കാര്യങ്ങളിലുൾപ്പെടുന്നതിനെക്കുറിച്ചൊന്നും ഇവിടെ പരാമർശിക്കുന്നില്ല.

ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും

ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും

പക്ഷേ ലോക്ക് ഡൗണിനിടെ തെരുവിലൂടി നടന്ന് മരിച്ചുവീണ മൈഗ്രൻ്റ് വർക്കേഴ്സിന് അർഹമായ മാദ്ധ്യമശ്രദ്ധ പോലും ലഭിക്കാഞ്ഞിടത്ത് അവരോടൊപ്പം തെരുവിലൂടെ നടന്ന, അവർക്കൊപ്പം ഇരുന്ന് സംസാരിച്ച രാഹുൽ ഗാന്ധിയെ മറക്കാൻ പറ്റില്ല..കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും അയാൾ സംസാരിച്ചു.

സൂചിപ്പിക്കാൻ അഭിമാനമുണ്ട്

സൂചിപ്പിക്കാൻ അഭിമാനമുണ്ട്

പത്രസമ്മേളനങ്ങൾ പേടിസ്വപ്നമല്ല അയാൾക്ക്. കൊറോണക്കാലത്ത് ലോക്ക് ഡൗണിൽപ്പോലും വിർച്വൽ ലോകത്തിൻ്റെ സാദ്ധ്യതകളുപയോഗിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിടാനും അവയ്ക്ക് മറുപടി നൽകാനും രാഹുൽ ഉണ്ടായിരുന്നു.അത് മാത്രമല്ല, രഘുറാം രാജനും അഭിജിത് ബാനർജിയുമടക്കം പ്രശസ്തരും വിദഗ്ധരുമായുള്ള സംവാദങ്ങളിലൂടി ആശയങ്ങൾ സ്വരൂപിക്കാനും അവയ്ക്ക് സ്റ്റേജ് നൽകാനും രാഹുൽ ഗാന്ധിയെന്ന നേതാവ് ശ്രദ്ധിച്ചുവെന്നത് സൂചിപ്പിക്കാൻ അഭിമാനമുണ്ട്.

തുറന്ന് സംസാരിച്ചിരുന്നു

തുറന്ന് സംസാരിച്ചിരുന്നു

ഈ രാഹുൽ എവിടെയായിരുന്നുവെന്ന് ചോദിച്ച് വരുന്നവരുണ്ടായേക്കാം.ഈ രാഹുൽ ഇതേ കാര്യങ്ങൾ 2019 ലും നിങ്ങളോട് പറഞ്ഞിരുന്നു. പത്രസമ്മേളനം നടത്താതെ ഒളിച്ചിരുന്നവരുണ്ടായിരുന്നപ്പൊ അയാൾ അന്നും തുറന്ന് സംസാരിച്ചിരുന്നു. ചോദ്യങ്ങൾ നേരിട്ടിരുന്നു. ഇന്ത്യ അതിൻ്റെ പാവപ്പെട്ടവരോട് പെരുമാറുന്നതും പണക്കാരോട് പെരുമാറുന്നതും രണ്ട് വ്യത്യസ്ത രീതികളിലാണ് എന്നയാൾ വിളിച്ചുപറഞ്ഞിരുന്നു.

പലപ്പൊഴും തോന്നിയിട്ടുണ്ട്

പലപ്പൊഴും തോന്നിയിട്ടുണ്ട്

പക്ഷേ അന്ന് അതിനെ അവഗണിക്കാൻ ഇലക്ഷൻ ഗിമ്മിക്കെന്നൊരു വാക്കുണ്ടായിരുന്നു നിങ്ങൾക്ക്. " കോൺഗ്രസിൻ്റെ തകർച്ച ഉറപ്പാക്കാൻ പപ്പു സ്ട്രൈക്ക് " എന്ന വാചകം എഴുതിപ്പിടിപ്പിച്ച് നിങ്ങൾ അയാളെ വീണ്ടും അവഗണിച്ചു.
പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനെക്കാൾ മാങ്ങാപ്പഴത്തിൻ്റെ മധുരമായിരുന്നു നിങ്ങൾക്ക് താല്പര്യം.ഇന്നത്തെ ഇന്ത്യയ്ക്ക്‌ ആവശ്യമുള്ള, പക്ഷേ അർഹിക്കാത്ത ഒരു നേതാവാണ് രാഹുൽ ഗാന്ധിയെന്ന് പലപ്പൊഴും തോന്നിയിട്ടുണ്ട്.

ഔദ്യോഗിക വിശദീകരണം

ഔദ്യോഗിക വിശദീകരണം

രാഹുൽ ഗാന്ധിക്കെതിരെ അവഹേളനപരമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ നടത്തിയെന്ന പരാതിയിൽ പുറത്താക്കിയ മദ്ധ്യപ്രദേശ്‌ എൽ.പി സ്കൂൾ ടീച്ചറെ ജോലിയിൽ തിരിച്ചെടുത്ത വാർത്ത ഏതാനും നാൾ മുൻപ് വന്നിരുന്നു.രാഹുൽ ഗാന്ധിയുടെ ചിന്താരീതികളിൽ നിന്ന് വ്യത്യസ്തമാണു സർക്കാർ നടപടിയെന്നാതുകൊണ്ടാണു സസ്പെൻഷൻ പിൻവലിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

ജന്മദിനാശംസകൾ

ജന്മദിനാശംസകൾ

" അവർ വ്യത്യാസം കാണുന്നിടത്ത് ഞാൻ സാമ്യം കാണുന്നു. അവർ വിദ്വേഷം കാണുന്നിടത്ത് ഞാൻ സ്നേഹം കാണുന്നു...അവർ ഭയക്കുന്നതിനെ ഞാൻ സ്വീകരിക്കുന്നു...."എന്ന് വിളിച്ചുപറയുന്നൊരാളെക്കുറിച്ച് ഇന്ന് അങ്ങനെ തോന്നുന്നതിൽ തെറ്റ് പറയാൻ പറ്റില്ലെന്നാണ് ഇപ്പൊഴും തോന്നുന്നതും.
അന്നത്തെ പപ്പു വിളികളിൽ നിന്ന്, പരിഹാസങ്ങളിൽ നിന്ന് പ്രതിപക്ഷത്ത് നിന്ന് മോദിയെ നേർക്ക് നേർ തുറന്നാക്രമിക്കുന്ന ഒരേയൊരു പ്രതിപക്ഷനേതാവ് എന്ന അരുന്ധതി റോയിയുടെ വിശേഷണം വരെയെത്തിയ രാഹുലിന് അൻപത് വയസ് തികയുകയാണ്.ആഘോഷങ്ങളില്ലാതെ, ഭക്ഷണപ്പൊതികളും പി.പി.ഇ കിറ്റുകളും വിതരണം ചെയ്തുകൊണ്ട്..ജന്മദിനാശംസകൾ.

English summary
Nelson joseph on rahul gandhi on his birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X