Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്താമര കടുത്ത അന്ധവിശ്വാസി? 'ഭാര്യ പിണങ്ങിയത് നീ​ള​ൻ​ ​മു​ടി​യു​ള്ള​ ​സ്‌ത്രീ കാരണമെന്ന് ജ്യോത്സ്യൻ പറഞ്ഞു'

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയാണ് എന്ന് പോലീസ് പറഞ്ഞതായി റിപ്പോർട്ട്. ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മക്കളും ചെന്താമരയിൽ നിന്ന് വർഷങ്ങളായി ചെന്താമരയിൽ നിന്ന് അകന്നുകഴിയുകയാണ്. ഭാര്യയും മകളും അകലാനുള്ള കാരണം അയൽവാസിയായ നീളൻ മുടിയുള്ള സ്ത്രീയാണ് എന്ന് ചെന്താമരയോട് ജ്യോത്സ്യൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

അത് സുധാകരന്റെ ഭാര്യ സജിതയാണെന്ന് ധരിച്ചാണ് 2019 ൽ അവരെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ജയിൽ ആയിരുന്നു ഇയാൾ. ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് സജിതയുടെ ഭർത്താവിനെയും അമ്മയേയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

police

കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് ചെന്താമര ആക്രമണം നടത്തിയത്. എട്ട് വെട്ടുകളാണ് സുധാകരന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. കൈ, കാൽ, കഴുത്ത് എന്നിവിടങ്ങളിൽ വെട്ടേറ്റിരുന്നു. വലത് കൈ അറ്റനിലയിലായിരുന്നു. കഴുത്തിന്റെ പിറകിലേറ്റ മുറിവാണ് സുധാകരന്റെ മരണത്തിന് കാരണം,.

ലക്ഷ്മിക്ക് 12 വെട്ടുകളാണ് ഏറ്റത്. അതിമാരകമായ മുറിവുകളാണ് ലക്ഷ്മിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കണ്ണിന്റെ ഭാ​ഗം മുതൽ ചെവി വരെ നീളുന്ന വെട്ടേറ്റിരുന്നു. ഇതാണ് ലക്ഷ്മിയുടെ മരണ കാരണമെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ചെന്താമരയ്ക്ക് അടുത്ത ബന്ധം അമ്മയുമായി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം സ്വയം പാകം ചെയ്താണ് കഴിക്കാറുള്ളത്. പേടി കൊണ്ടാണ് തറവാട് വീട്ടിൽ കയറാൻ അനുവദിച്ചിരുന്നത്. ജാമ്യം തേടാൻ കുടുംബം സഹായിച്ചിരുന്നില്ലെന്നും ഒരു ബന്ധു പറഞ്ഞതായാണ് വിവരം.

ചെന്താമരയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന് ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മേഖലകളിൽ നാട്ടുകാരുടെ സഹായത്തോടെ ഇന്ന് പരിശോധന വ്യാപിപ്പിക്കും. ഇയാൾ എവിടെയാണ് ഉള്ളത് എന്ന് സൂചന ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. 2019 ആ​ഗസ്റ്റ് 31 നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. കേസിൽ അടുത്ത മാസം വിചാരണം തുടങ്ങാനിരിക്കെയാണ് പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്. ഇയാൾ ഭീഷണിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സജിതയുടെ ഭർത്താവ് സുധാകരനും മകളും പരാതി നൽകിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+