• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പ്രളയത്തിന്‍റെ മറവില്‍ നിയമന തട്ടിപ്പ്; എംഎ റഹീമിന്‍റെ സഹോദരി,പികെ ശ്രീമതിയുടെ മുന്‍ പിഎയുടെ ഭാര്യ'

തിരുവനന്തപുരം: പ്രളയത്തിന്‍റ മറവില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പകല്‍ക്കൊള്ള നടത്തുകയാണെന്ന ആരോപണവുമായി വിടി ബല്‍റാം എംഎല്‍എ. ദ്യാഭ്യാസ വകുപ്പിന് കീഴിലെ 'സ്‌കോള്‍ കേരള’ സ്ഥാപനത്തില്‍ പാര്‍ട്ടിയിലെ നേതാക്കളുടെ ബന്ധുക്കളെയും പ്രവര്‍ത്തകരെയും സ്ഥിരപ്പെടുത്താന്‍ പ്രത്യേകം പുതിയ തസ്തികകള്‍ അധാര്‍മ്മികമായി സൃ്ഷ്ടിക്കുകയാണെന്ന് ബല്‍റാം ആരോപിച്ചു.

'മതേതര ശ്രീകൃഷ്ണ ജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നു'.. പരിഹസിച്ച് സുരേന്ദ്രന്‍ 'മതേതര ശ്രീകൃഷ്ണ ജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നു'.. പരിഹസിച്ച് സുരേന്ദ്രന്‍

80 ഓളം പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്ഥിരനിയമനം നൽകാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എംഎ റഹീമിന്‍റെ സഹോദരി പികെ ശ്രീമതിയുടെ മുന്‍ പിഎ ആയിരുന്ന മാധ്യമപ്രവര്‍ത്തകന്‍റെ ഭാര്യ തുടങ്ങി നിരവധി സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് ഉള്ളതെന്നും വിടി തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കുറിപ്പ് വായിക്കാം

 വീണ്ടുമൊരു പകൽക്കൊള്ള

വീണ്ടുമൊരു പകൽക്കൊള്ള

പ്രളയത്തിന്റെ മറവിൽ വീണ്ടുമൊരു പകൽക്കൊള്ളക്കാണ് പിണറായി വിജയൻ സർക്കാർ ശ്രമം തുടങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ State Council for Open and Lifelong Education (SCOLE Kerala) യുമായി ബന്ധപ്പെട്ട് 80 ഓളം പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്ഥിരനിയമനം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു. എന്നാൽ നിയമനം നടത്തേണ്ടത് പിഎസ് സി ആണെന്ന് ഉത്തരവിൽ പറയുന്നുമില്ല.

 എംഎ റഹീമിന്‍റെ സഹോദരി

എംഎ റഹീമിന്‍റെ സഹോദരി

നിലവിൽ അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ നീക്കം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.ഇതിന്റെ ഗുണഭോക്താക്കളാകാൻ പോകുന്നത് ആരെല്ലാമായിരിക്കും എന്നത് കേരളമറിയേണ്ടതുണ്ട്. "വർഗീയത വേണ്ട, തൊഴിൽ മതി" എന്ന് ആഹ്വാനം ചെയ്ത് നാടുനീളെ ജാഥ നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ സഹോദരിയാണ് ഒരാൾ. ശ്രീമതി ടീച്ചറുടെ പിഎ ആയിരുന്ന ദേശാഭിമാനി ജീവനക്കാരന്റെ ഭാര്യ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുടെ ഭാര്യ അടക്കം നിരവധി സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കാണ് സർക്കാർ ശമ്പളത്തിൽ ജോലി സ്ഥിരപ്പെടുത്തപ്പെടുന്നത്.

 അധാർമ്മികവും നിയമ വിരുദ്ധം

അധാർമ്മികവും നിയമ വിരുദ്ധം

മുൻ കാലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തി എന്ന് ആരോപിക്കപ്പെട്ടവർ വരെ നിയമിക്കപ്പെടാനിരിക്കുകയാണ്.
താത്ക്കാലികാടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുമ്പോൾ അതത് കാലത്തെ ഭരണക്കാരുടെ ഇഷ്ടക്കാർ കടന്നുവരുന്നത് കേരളത്തിലെ പതിവ് കാഴ്ചയാണ്. എന്നാൽ പ്രത്യേകം തസ്തിക സൃഷ്ടിച്ച് ഇവരെ സ്ഥിരപ്പെടുത്തുന്നത് അധാർമ്മികം മാത്രമല്ല, നിയമ വിരുദ്ധം കൂടിയാണ്.

 നഗ്നമായ ലംഘനം

നഗ്നമായ ലംഘനം

2006 ലെ ഉമാദേവി കേസിൽ സുപ്രീം കോടതി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന് വിലക്കിക്കൊണ്ട് കൃത്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ സ്കോൾ കേരളയിൽ നടക്കുന്നത്.
ഇപ്പോൾ ഇറക്കിയ സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് നിയമനം പിഎസ് സി ക്ക് വിടാൻ സർക്കാർ തയ്യാറാകണം. സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കുന്ന ഈ നീക്കത്തേക്കുറിച്ച് പ്രതികരിക്കാൻ ഡിവൈഎഫ്ഐ നേതാക്കൾക്കും ധാർമ്മിക ബാധ്യതയുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'തുഷാര്‍ജിയുടെ മോചനത്തിനായി ബിജെപിക്കാര്‍ക്ക് വായ അനക്കാന്‍ ഒടുവില്‍ പിണറായി ഇടപെടേണ്ടി വന്നു''തുഷാര്‍ജിയുടെ മോചനത്തിനായി ബിജെപിക്കാര്‍ക്ക് വായ അനക്കാന്‍ ഒടുവില്‍ പിണറായി ഇടപെടേണ്ടി വന്നു'

<strong>കര്‍ണാടക ബിജെപിയില്‍ കൂട്ട രാജി!! 150 പ്രവര്‍ത്തകര്‍ രാജിവെച്ചു, ഭീഷണി മുഴക്കി നേതാക്കളും</strong> കര്‍ണാടക ബിജെപിയില്‍ കൂട്ട രാജി!! 150 പ്രവര്‍ത്തകര്‍ രാജിവെച്ചു, ഭീഷണി മുഴക്കി നേതാക്കളും

English summary
Nepotism in SCOLE; VT Balram facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X