പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎക്കെതിരെ പുതിയ കേസ്!! വിൻസെന്റിനെ തളയ്ക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കോവളം എംഎൽഎ എം വിൻസെന്റിനെതിരെ പുതിയ കേസ്. ബാലരാമപുരത്തെ മദ്യശാല വിരുദ്ധ സമരത്തിലുണ്ടായ സംഘർഷത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പോലീസ് കോടതിയുടെ അനുമതി തേടി.

സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത് കേരളത്തിൽ കലാപമുണ്ടാക്കാൻ!! കേരളത്തെ പങ്കിട്ടെടുക്കൽ ലക്ഷ്യം

ചൊവ്വാഴ്ച എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കവെയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. പീഡനക്കേസിൽ ജാമ്യം നിഷേധിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോൾ നീക്കം നത്തുന്നത് എംഎൽഎയെ തളയ്ക്കാണെമന്നും കോൺഗ്രസ് ആരോപിക്കുന്നു.

vincent mla

ഏപ്രിൽ പതിനൊന്നിനുണ്ടായ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റിന് നീക്കം നടക്കുന്നത്. ബാലരാമപുരത്തെ ബിവറേജസ് ശാല പനയത്തേരിയിലക്ക് മാറ്റുന്നതിനെതിരെ വിവിധ സംഘടനകൾ നടത്തിയ സമരമായിരു്നു സംഘർഷത്തിൽ കലാശിച്ചത്.

ഇതിനു പിന്നാലെ കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. കേസിൽ ഇപ്പോൾ വിൻസെന്റ് എംഎൽഎയെ മുഖ്യപ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനുള്ള അനുമതിയാണ് ഇപ്പോൾ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജില്ലാ സെഷൻസ് കോടതി വിൻസെന്റിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. എംഎൽഎയുടെ കസ്റ്റഡി നീട്ടി ചോദിച്ചിട്ടും നൽകാതിരുന്നതിനെ തുടർന്ന് പുതിയ കേസിൽ കസ്റ്റഡിയിലെടുക്കാനാണ് നീക്കം നടക്കുന്നതെന്നും കോൺഗ്രസ് പറയുന്നു.

English summary
new case against kovalam mla m vincent
Please Wait while comments are loading...