സഹതടവുകാരന്റെ ദേഹത്ത് ചൂട് വെള്ളമൊഴിക്കാൻ കൊട്ടേഷൻ, നിഷാമിനെതിരെ വീണ്ടും കേസ്
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ ജയിലിലും കേസ്. സഹതടവുകാരന്റെ ദേഹത്ത് ചൂട് വെള്ളമൊഴിച്ച് പൊള്ളിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിഷാമിന്റെ സഹതടവുകാരനായ നസീര്‍ എന്നയാള്‍ക്കാണ് പൊളളലേറ്റിരിക്കുന്നത്. നസീര്‍ കൊലക്കേസ് പ്രതിയാണ്. ജയിലില്‍ പന്ത്രണ്ടാം ബ്ലോക്കിലെ മേസ്തിരി കൂടിയാണ് ഇയാള്‍.
ജയില്‍ സന്ദര്‍ശന വേളയില്‍ ദില്ലാ ജഡ്ജിക്കാണ് നസീര്‍ പരാതി നല്‍കിയിരിക്കുന്നത്. നിസാമിനും ഒപ്പം മറ്റൊരു തടവുകാരനായ കൊലുസു ബിനുവിനും എതിരെയാണ് പരാതി. ജൂണ്‍ 24ന് ആണ് സംഭവം നടന്നതെന്ന് നസീര്‍ പറയുന്നു. നിസാമിന്റെ കൊട്ടേഷന്‍ എടുത്ത് ബിനു കാലില്‍ ചൂടുവെളളം ഒഴിച്ചു എന്നാണ് നസീറിന്റെ മൊഴി. നസീറിന് ഗുരുതരമായി പൊളളലേറ്റിരുന്നു.

അന്ന് നിസാമിനും ബിനുവിനും എതിരെ നസീര്‍ പരാതിപ്പെട്ടിരുന്നില്ല. ജയില്‍ ബാര്‍ബര്‍ഷോപ്പിലെ സാധനങ്ങള്‍ അണുവിമുക്തമാക്കാന്‍ വെച്ചിരുന്ന ചൂട് വെള്ളം വീണാണ് കാലില്‍ പൊള്ളലേറ്റത് എന്നായിരുന്നു നസീര്‍ അന്ന് പറഞ്ഞത്. നസീറിന്റെ പരാതിയില്‍ ദുരൂഹത ഉളളതായി പോലീസ് സംശയിക്കുന്നുണ്ട്. നിഷാമുമായി നേരത്തെ നസീര്‍ നല്ല ബന്ധത്തിലായിരുന്നു. ജയിലില്‍ അനധികൃതമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ നിഷാമിന് സഹായം ചെയ്തിരുന്നു എന്ന് പോലീസ് കരുതുന്നു. നിഷാമില്‍ നിന്ന് ഇതിനായ പണം പറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.
ജയിലിലെ മറ്റൊരു തടവുപുളളിയുമായി കഴിഞ്ഞ ദിവസം നിഷാം കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. നസീറിനെ ആക്രമിക്കാനുളള കൊട്ടേഷനെ കുറിച്ചായിരുന്നു ഇവരുടെ സംസാരം. ഇതോടെയാണ് രണ്ട് മാസം മുന്‍പ് ബിനുവിന്റെ കയ്യില്‍ നിന്നും തന്റെ കാലിലേക്ക് ചൂടുവെള്ളം വീണത് ആസൂത്രിതമാണ് എന്ന് തോന്നിയത് എന്ന് നസീര്‍ പറയുന്നു. അതേസമയം സംഭവം നടക്കുമ്പോള്‍ നീസാം ഒന്നാം ബ്ലോക്കില്‍ ആയിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊന്ന കേസിലാണ് നിഷാം ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന കാരണത്താലായിരുന്നു ചന്ദ്രബോസിനെ നിഷാം കാറിടിപ്പിച്ചത്. വിചാരണക്കോടതി ജീവപര്യന്തം കഠിന തടവ് ആണ് നിഷാമിന് വിധിച്ചത്. നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications