Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജിനെതിരെ വീണ്ടും കേസ്; പീഡന പരാതിയില്‍ അറസ്റ്റില്‍, പ്രകോപിതനായി

തിരുവനന്തപുരം: മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പുതിയ കേസ്. സോളാര്‍ കേസിലെ പ്രതിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരി നല്‍കിയ രഹസ്യമൊഴി അടിസ്ഥാനമാക്കിയാണ് കേസെടുത്തത്. മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെടി ജലീല്‍ നല്‍കിയ പരാതിയില്‍ പിസി ജോര്‍ജിനെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്ത് വരികയാണ്.

Recommended Video

cmsvideo
    പിസി ജോര്‍ജ് അറസ്റ്റില്‍, പണി കിട്ടിയത് പീഡന ശ്രമത്തില്‍? | *Politics
    p

    മ്യൂസിയം പോലീസ് തൈക്കാട് ഗസ്റ്റ് ഗൗസിലെത്തി അറസ്റ്റ് ചെയ്തു. ശേഷം വിശദമായ ചോദ്യം ചെയ്യലിന് എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. പരാതിക്കാരുടെ പേര് വെളിപ്പെടുത്തി പിസി ജോര്‍ജ് നടത്തിയ പ്രതികരണം വിവാദമായിട്ടുണ്ട്. പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ശരിയാണോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകയാണ് ചോദിച്ചത്. എന്നാല്‍ നിങ്ങളുടെ പേര് പറയാമെന്നായിരുന്നു മറുപടി.

    ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിച്ചില്ലെങ്കില്‍ പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും. മാസങ്ങള്‍ക്കിടെ ഇത് നാലാമത്തെ കേസാണ് പിസി ജോര്‍ജിനെതിരെ ചുമത്തുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ പക വീട്ടുകയാണ് എന്നാണ് വിമര്‍ശനം.

    മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പിസി ജോര്‍ജിനെതിരെ കെടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതി. ഈ കേസില്‍ സ്വപ്‌ന സുരേഷും പിസി ജോര്‍ജുമാണ് പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം പിസി ജോര്‍ജിനെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്യുകയാണ്.

    പിസി ജോര്‍ജും പരാതിക്കാരിയും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണം അടുത്തിടെ ചോര്‍ന്നിരുന്നു. ഇതാണ് ഗൂഢാലോചന കേസിന് കാരണമായത്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് പീഡന കേസിന് ആസ്പദമായ സംഭവം നടന്നത് എന്നാണ് പറയപ്പെടുന്നത്. തൈക്കാട് ഗസ്റ്റ് ഹൗഡ് മ്യൂസിയം പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ്. ഗൂഢാലോചന കേസില്‍ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. ഈ മൊഴിയില്‍ പീഡനം സംബന്ധിച്ചും പറയുന്നുണ്ടത്രെ. കൂടാതെ മ്യൂസിയം പോലീസില്‍ മറ്റൊരു പരാതിയും ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് പിസി ജോര്‍ജിനെതിരെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായത്.

    പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ മ്യൂസിയം സിഐയും കന്റോണ്‍മെന്റ് എസിയും ഗസ്റ്റ് ഹൗസില്‍ എത്തിയിട്ടുണ്ട്. ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്തു കഴിഞ്ഞാല്‍ പീഡന കേസില്‍ അറസ്റ്റ് നടപടിയിലേക്ക് കടക്കും. ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി നടപടികള്‍ പൂര്‍ത്തിയാക്കും. ഇന്നു വൈകീട്ട് കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ട്. ജാമ്യം ലഭിച്ചില്ലെങ്കില്‍ പിസി ജോര്‍ജ് ജയിലിലാകും.

    താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ല, ചെയ്തിട്ടില്ല എന്ന് പരാതിക്കാരി നേരത്തെ വ്യക്തമാക്കിയതാണ് എന്നായിരുന്നു ഇന്ന് രാവിലെ പിസി ജോര്‍ജ് പ്രതികരിച്ചത്. തന്നോട് ഏറ്റവും നന്നായി പെരുമാറിയ രാഷ്ട്രീയക്കാരന്‍ പിസി ജോര്‍ജാണ് എന്ന് അവര്‍ പറഞ്ഞതല്ലേ. പിണറായിയുടെ കാശ് വാങ്ങി ഇപ്പോള്‍ മാറ്റി പറയുന്നതാകാമെന്നും പിസി ജോര്‍ജ് ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+