ഇതാണ് പറ്റിയ സമയം!! സുനിലിനെ ഓര്‍മിപ്പിച്ചത്...അന്നു രാത്രി അയാള്‍ പരിഭ്രാന്തനായി കാറില്‍ പാഞ്ഞു !!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതിനു പിന്നാലെ സംഭവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇപ്പോഴാണ് പറ്റിയ സമയമെന്ന് ദിലീപ് മുഖ്യപ്രതിയായ സുനിലിനെ ഓര്‍മിപ്പിച്ചതായി ഞെട്ടിക്കുന്ന സാക്ഷി മൊഴി അന്വേഷണസംഘത്തിനു ലഭിച്ചു. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇതെന്നും വ്യക്തമായിട്ടുണ്ട്. അതിനിടെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാവുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ, മാനേജര്‍ അപ്പുണ്ണി, സഹോദരന്‍ അനൂപ് എന്നിവരെയും പ്രതികളാക്കിയേക്കും. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് നാദിര്‍ഷായ്ക്കും അപ്പുണ്ണിക്കുമെതിരേ കേസെടുത്തിരിക്കുന്നത്.

സുനിലിനെ ഓര്‍മിപ്പിച്ചത് ദിലീപ്

സുനിലിനെ ഓര്‍മിപ്പിച്ചത് ദിലീപ്

ഇതാണ് നടിയെ ആക്രമിക്കാന്‍ പറ്റിയതെന്ന് അന്നു സുനിലിനെ ഓര്‍മിപ്പിച്ചത് ദിലീപാണെന്നാണ് അന്വേഷണ സംഘത്തിനു സാക്ഷി മൊഴി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത് ആരാണെന്ന് പുറത്തുവിട്ടിട്ടില്ല.

 ദിലീപ്-കാവ്യ വിവാഹം

ദിലീപ്-കാവ്യ വിവാഹം

മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ദിലീപും കാവ്യയും വിവാഹിതരായത്. ഈ വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ദിലീപ് സുനിലിനെ വിളിച്ച് ക്വട്ടേഷനെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ചതെന്നാണ് വിവരം.

 ദിലീപ് കാത്തിരുന്നു

ദിലീപ് കാത്തിരുന്നു

തന്റെ വിവാഹം കഴിയുന്നതോടൊപ്പം ആക്രമിക്കപ്പെട്ട നടിക്കു കാര്യമായ സിനിമകള്‍ ഒന്നുമില്ലെന്നും മനസ്സിലാക്കിയതോടെയാണ് ദിലീപ് ആക്രമിക്കാന്‍ ആ സമയം തന്നെ തിരഞ്ഞെടുക്കാന്‍ കാരണമത്രേ.

 ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ ചെയ്യണം

ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ ചെയ്യണം

നടിയോട് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ഉടന്‍ തന്നെ ചെയ്യണമെന്നും ദിലീപ് അന്നു സുനിലിനോട് പറഞ്ഞു. ഇതിനു പിറകെയാണ് ഫെബ്രുവരി 17ന് നടിയെ സുനിയും സംഘവും ആക്രമിച്ചത്.

അന്വേഷണം വരില്ലെന്നു കരുതി

അന്വേഷണം വരില്ലെന്നു കരുതി

താനും കാവ്യയുമായുള്ള വിവാഹം കഴിഞ്ഞതിനാല്‍ അന്വേഷണം തനിക്കു നേരെ വരാന്‍ സാധ്യതയില്ലെന്നാണ് ദിലീപ് അന്നു കരുതിയത്. എന്നാല്‍ ഇവയെല്ലാം തെറ്റിച്ചുകൊണ്ടാണ് അന്വേഷണസംഘം സൂപ്പര്‍ താരത്തെ കുടുക്കിയത്.

നിരവധി പേരെ ചോദ്യം ചെയ്തും

നിരവധി പേരെ ചോദ്യം ചെയ്തും

ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധമുള്ള പതിനഞ്ചിലേറെ പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അതില്‍ നിന്നാണ് അന്വേഷണസംഘത്തിന് നിര്‍ണായകമായ പല തെളിവുകളും ലഭിച്ചത്. ചോദ്യം ചെയ്തവരില്‍ പ്രശസ്തരും അല്ലാത്തവരുമായ ആളുകളുണ്ട്.

ഗൂഡാലോചനയുടെ തുടക്കം

ഗൂഡാലോചനയുടെ തുടക്കം

അമ്മ ഷോയുടെ റിഹേഴ്‌സല്‍ നടന്ന എംജി റോഡിലെ ഹോട്ടലില്‍ വച്ചാണ് നടിയെ ആക്രമിക്കുന്നതിനെക്കുറിച്ച് ദിലീപും സുനിലും ഗൂഡാലോചന നടത്തിയതെന്ന് പോലീസ് പറയുന്നു.

 വഴക്ക് നടന്നു

വഴക്ക് നടന്നു

ദിലീപും കാവ്യയും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടിയും ദിലീപും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായിരുന്നു. ഈ വ്യക്തിവൈരാഗ്യമാണ് നടിയെ ആക്രമിക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത്.

പ്രശ്‌നം പരിഹരിച്ചു

പ്രശ്‌നം പരിഹരിച്ചു

റിഹഴ്‌സല്‍ ക്യാംപില്‍ വച്ചു ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള വഴക്കിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരുന്നു. ഒടുവില്‍ നടന്‍ സിദ്ധിഖ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇടപെട്ടു പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

 സുനിലും ഹോട്ടലില്‍

സുനിലും ഹോട്ടലില്‍

സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ സുനിലും ഇതേ ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു. എല്ലാം ശരിയാക്കാമെന്ന് അയാള്‍ ദിലീപിന് ഉറപ്പും നല്‍കി. തുടര്‍ന്നാണ് നടിയെ ആക്രമിക്കാന്‍ ദിലീപും സുനിലും ചേര്‍ന്ന് പദ്ധതിയിട്ടത്. അന്നു നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനില്‍.

 ഷൂട്ടിങ് സെറ്റിലെത്തി

ഷൂട്ടിങ് സെറ്റിലെത്തി

2016ല്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ വച്ചാണ് നടിയെ ആക്രമിക്കുന്നതിനെക്കുറിച്ച് ദിലീപും സുനിലും വീണ്ടും ചര്‍ച്ച ചെയ്തത്. പഴയ ഗൂഡാലോചന ഇരുവരും അന്നു വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു.

പരിഭ്രാന്തനായി കാറില്‍ പറന്നെത്തി

പരിഭ്രാന്തനായി കാറില്‍ പറന്നെത്തി

നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ദിലീപിന്റെ സഹോദരന്‍ പരിഭ്രാന്തനായി അമിത വേഗത്തില്‍ വീട്ടിലേക്ക് കാറില്‍ കുതിച്ചുവന്നതു കണ്ടെന്നു അയല്‍വാസി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ പറഞ്ഞത് സത്യമാണെന്നു വ്യക്തമാവുമെന്നും അയല്‍വാസി പറയുന്നു.

English summary
Dileep case: New information
Please Wait while comments are loading...