കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല്‍പ്പാടി വാസു മുതല്‍ ചെത്തുകാരന്‍റെ മകന്‍ വരെ: എന്നും വിവാദങ്ങളുടെ തോഴനായ കെ സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ആകാംക്ഷങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് കെ സുധാകരനെ പുതിയ കെപിസിസി അധ്യക്ഷനായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞു. പ്രബല ഗ്രൂപ്പുകള്‍ മുഖം തിരിഞ്ഞ് നിന്നപ്പോഴും അണികളുടെ വികാരത്തിനൊപ്പം നില്‍ക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചപ്പോള്‍ കെ സുധാകരന് തന്നെ നറുക്ക് വീഴുകയായിരുന്നു.

കോണ്‍ഗ്രസിന് ഡിഎംകെയുടെ കിടിലന്‍ സമ്മാനം: പ്രമുഖ നേതാവ് തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്കോണ്‍ഗ്രസിന് ഡിഎംകെയുടെ കിടിലന്‍ സമ്മാനം: പ്രമുഖ നേതാവ് തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്

പ്രവര്‍ത്തകരില്‍ വലിയ ആവേശം നിറയ്ക്കുന്ന നേതാവായി നില്‍ക്കുമ്പോഴും വിവാദങ്ങളും എല്ലാ കാലത്തും അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. ഒരുപക്ഷെ ഈ വിവാദങ്ങള്‍ തന്നെയാണ് പലപ്പോഴും അണികള്‍ക്കിടയില്‍ അദ്ദേഹത്തെ ജനകീയനാക്കിയതും.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

കണ്ണൂര്‍ രാഷ്ട്രീയത്തില്‍

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയാണ് കെ സുധാകരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്നത്. 90 കളില്‍ കണ്ണൂരില്‍ സജീവമായിരുന്ന അക്രമരാഷ്ട്രീയത്തിന്‍റെ പരിസരങ്ങളില്‍ സുധാകരന്‍റെ പേരും പലപ്പോഴും ഉയര്‍ന്ന് കേട്ടിരുന്നു. അതില്‍ ആദ്യത്തേതാണ് 1993 ലെ നാല്‍പ്പാടി വാസു കൊലപാതം.

Recommended Video

cmsvideo
കേരളം; കെപിസിസി പ്രസിഡന്റായി കെ. സുധാകരനെ നിയമിച്ച നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ
നാല്‍പ്പാടി വാസു

കെ സുധാകരന്‍റെ ഗണ്‍മാന്‍റെ വെടിയേറ്റായിരുന്നു നാല്‍പ്പാടി വാസു കൊല്ലപ്പെടുന്നത്. സുധാകരനാണ് വെടിവെച്ചതെന്നായിരുന്നു സിപിഎം ആരോപണം. കേസില്‍ സുധാകരന്‍ പ്രതിയാവുകയും ചെയ്തിരുന്നു. വാസുവിനെ വെടിവച്ചുകൊന്നശേഷം 'അവിടെയതാ ഒരുത്തന്‍ ചത്ത് വീണിട്ടുണ്ട്. കളിച്ചാല്‍ അതുതന്നെ ആവര്‍ത്തിക്കും''എന്ന് സുധാകരന്‍ പൊതുയോഗത്തില്‍ പറഞ്ഞതായി സിപിഎം ഇന്നും ആരോപിക്കുന്നു.

കേസ് തള്ളിപ്പോയി

സുധാകരന്‍റെ രാഷ്ട്രീയ ജീവിതത്തിലെ അടുത്ത കറുത്ത ഏടാണ് ഇപി ജയരാജനെ ട്രെയിനിൽ വധിക്കാൻ ശ്രമിച്ച സംഭവം. വെടിവെപ്പ് ആസൂത്രണം ചെയ്തത് കെ സുധാകരന്‍ ആണെന്നായിരുന്നു പ്രധാന ആരോപണം. കേസില്‍ കെ സുധാകരന്‍ പ്രതിയായെങ്കിലും കോടതിയില്‍ അദ്ദേഹത്തിന്‍റെ പങ്ക് തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കേസ് തള്ളിപ്പോയി.

മന്ത്രിയായപ്പോള്‍

എകെ അന്‍റണി മന്ത്രിസഭയില്‍ കെ സുധാകരന്‍ വനം വകുപ്പ് മന്ത്രിയായി ഇരിക്കേയാണ് 2003-ഫെബ്രുവരി 19 ന് മുത്തങ്ങയില്‍ സമരം നടത്തിയ ആദിവാസികള്‍ക്ക് നേരെ പൊലീസ് അതിക്രമവും വെടിവെപ്പും നടന്നത്. അണികളെ ആവേശത്തിലാക്കാന്‍ നടത്തുന്ന പ്രസംഗങ്ങളില്‍ സുധാകരന്‍ നടത്തുന്ന ചില പരാമര്‍ശങ്ങളും പലപ്പോഴും അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

പിണറായി വിജയനെതിരെ

കെ സുധാകരന്‍റെ വിവാദ പരമാര്‍ശങ്ങളില്‍ ഏറ്റവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനയായിരുന്നു. മുല്ലപ്പള്ളിയുടെ അച്ഛൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുമ്പോൾ പിണറായിയുടെ അച്ഛൻ ചെത്തുകാരൻ കോരൻ കള്ളുകുടിച്ച് തേരാപാര നടക്കുകയായിരുന്നെന്നായിരുന്നു കെ സുധാകരന്റെ പരിഹാസം.

വിമര്‍ശനങ്ങള്‍

ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്നു സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ സുധാകരന്‍ പിന്നീ പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

English summary
new kpcc president: Major controversies in K Sudhakaran's political career
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X