കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍... പുതിയ കെപിസിസി പ്രസിഡന്റ് ഉടന്‍

  • Posted By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: വേങ്ങരയില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. തിരഞ്ഞെടുപ്പ് വരെ സമയവായത്തോടെ നീങ്ങാന്‍ ഐ, എ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലെതത്തി. കഴിഞ്ഞ ദിവസം എ, ഐ ഗ്രൂപ്പിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

1

കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഉപ തിരഞ്ഞെടുപ്പിനു മുമ്പ് കണ്ടെത്താനുംം തീരുമാനിച്ചിട്ടുണ്ട്. സപ്തംബര്‍ 20നു മുമ്പ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ഒക്ടോബറില്‍ സമവായത്തിലൂടെ തിരഞ്ഞെടുക്കാനും ധാരണയിലെത്തി. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ അടുത്ത ദിവസം ചര്‍ച്ച നടത്തിയേക്കും. നിലവില്‍ എംഎം ഹസനാണ് കെപിസിസി പ്രസിഡന്റിന്റെ ചുമതല. ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ്, ബെന്നി ബഹനാന്‍, എംഎം ഹസ്സന്‍ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഉമ്മന്‍ ചാണ്ടി തയ്യാറായില്ലെങ്കില്‍ നാലു പേരില്‍ ഒരാള്‍ക്കായിരിക്കും നറുക്കു വീഴുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
New KPCC president will be elected before Vengara by election

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്