കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനങ്ങൾ തടയില്ല, ബുദ്ധിമുട്ടുണ്ടാക്കില്ല, വാഹന പരിശോധനയ്ക്ക് പുതിയ രീതി!

Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ ഇനി വഴിയിൽ ഓടിച്ചിട്ട് പിടിക്കില്ല. എന്നാൽ നിയമം തെറ്റിക്കുന്നവർ കുടുങ്ങും. പോലീസ് ഉപയോഗിക്കുന്നത് അത്യാധുനിക ഉപകരണങ്ങളെന്ന് റിപ്പോർട്ട്. റോഡിലെ ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ അത്യാധുനിക ഇന്റർസെപ്റ്റർ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് നിരത്തിലിറക്കുന്നു. മൂന്നാഴ്ചയ്ക്കകം 17 ഇന്റർസെപ്റ്റർ വാഹനങ്ങൾ നിരത്തുകളിലെത്തുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.

എല്ലാ വാഹനങ്ങളും കൈകാണിച്ച് നിർത്താതെ ക്യാമറ വഴി നിയമലംഘനം കണ്ടെത്തുന്ന വാഹനം മാത്രം പരിശോധിക്കാനാണ് ഇന്റർസെപ്റ്റർ. ഏക ദേശം 25 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക ഇന്റർസെപ്റ്ററുകൾ നിർമ്മിക്കുന്നത്. അൽക്കോമീറ്റർ അടക്കമുള്ള സൗകര്യം വാഹനത്തിൽ ഉണ്ടാകും.

Motor Vehicle Deaprtment

മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ അപ്പൾ തന്നെ രക്തത്തിന്റെ മദ്യത്തിന്റെ അളവും ആളുടെ പടവും അടക്കം പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയ്യിലെത്തും. ഇത് പിന്നീട് തെളിവായി കോടതിയിൽ ഉപയോഗിക്കുകയും ചെയ്യും. ഇന്റർസെപ്റ്ററിലൂടെ നിയമ ലംഘനം ബോധ്യപ്പെട്ടാൽ, ആവശ്യപ്പെട്ടിട്ടും നിർത്താതെ പോകുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും.

അത് മാത്രമല്ല, ഒന്നര കിലോമീറ്റർ വരെ ദൂര പരിധിയുള്ള റഡാർ, 180 ഡിഗ്രി വൈഡ് ആംഗിൾ വീഡിയോ ക്യാമറ, ഹൈഡ് ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ തുടങ്ങിയവയും വാഹനത്തിലുണ്ടാകും. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഇന്റർസെപ്റ്റർ

English summary
New method for vehicle inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X