നാദാപുരം എക്സൈസ് ഓഫീസിന് ശാപമോക്ഷം; ഇനി കല്ലാച്ചിയിലെ സിവിൽ സ്റ്റേഷൻ കെട്ടിടത്തില്‍
നാദാപുരം: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാദാപുരം എക്സൈസിന് ശാപമോക്ഷം.കല്ലാച്ചിയിലെ സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പുതുതായി ഓഫീസ് പ്രവർത്തിക്കുന്നത് .നാദാപുരം എം.എൽ.എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.
മയക്ക് മരുന്ന് മാഫിയ യുവതലമുറയെയും വിദ്യാസമ്പന്നരെയും കാരിയർമാരാക്കി മാറ്റുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് എം.എൽ.എ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സഫീറ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈ: പ്രസി: സി.വി കുഞ്ഞികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, എക്സൈസ് ഡെ.കമ്മീഷണർ പി.കെ സുരേഷ്, ഡെ.താ ഹസിൽദാർ രവീന്ദ്രൻ, പി.പി.ചാത്തു, സൂപ്പി നരിക്കാട്ടേരി, പി.ഗവാസ്, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു












Click it and Unblock the Notifications