കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം, മലബാര്‍ ആധിപത്യം?

Google Oneindia Malayalam News

തൃശൂര്‍: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം എസ്എഫ്‌ഐയ്ക്ക് സമരം നയിക്കാന്‍ ആവശ്യത്തിലേറെ അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ മുന്‍കാലങ്ങളിലെ പോലെ സമരസജീവമായിരുന്നില്ല ഈ കാലഘട്ടം. പാഠപുസ്തക വിതരണം അതിന്റെ എല്ലാ ഘട്ടങ്ങളിലും പിഴച്ചപ്പോഴും എസ്എഫ്‌ഐ സമരമുഖം തുറന്നില്ല.

പാഠപുസ്തക വിതരണ വിവാദം കത്തി നില്‍ക്കുന്ന സമയത്ത് തന്നെയാണ് എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനം തൃശൂര്‍ നടക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ എസ്എഫ്‌ഐയുടെ ഇടപെടല്‍ എത്രത്തോളം ശുഷ്‌കമായിരുന്നു എന്നാണ് ശരിയ്ക്കും ചര്‍ച്ച ചെയ്യേണ്ടത്.

SFI Leaders

പുതിയ സെക്രട്ടറിയായി എം വിജിനേയും പ്രസിഡന്റ് ആയി വിപി സാനുവിനേയും ആണ് തിരഞ്ഞെടുത്തിരിയ്ക്കുന്നത്. വിജിന്‍ കണ്ണൂര്‍ സ്വദേശിയും സാനും മലപ്പുറം സ്വദേശിയും, പ്രസിഡന്റും സെക്രട്ടറിയും മലബാര്‍ മേഖലയില്‍ നിന്ന് തന്നെ. എന്നാല്‍ ഉപ ഭാരവാഹികളിലേക്ക് വരുമ്പോള്‍ തെക്കന്‍ കേരളത്തിനും ഉണ്ട് പ്രാതിനിധ്യം.

അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ രണ്ട് പേര്‍ തിരുവനന്തപുരം സ്വദേശികളും ഒരാള്‍ കോട്ടയം സ്വദേശിയും മറ്റൊരാള്‍ കൊല്ലം സ്വദേശിയും ആണ്. ജോയിന്റ് സെക്രട്ടറിമാരിലും തെക്കന്‍ കേരളത്തിന് പ്രാതിനിധ്യമുണ്ട്. ഒരാള്‍ കോട്ടയം കാരനും മറ്റൊരാള്‍ ആലപ്പുഴ സ്വദേശിയും.

മുഹമ്മദ് അഫ്‌സല്‍, ജയ് സി തോമസ്, അഥീന സതീഷ്, പ്രതിന്‍ രാജ്, എസ്ആര്‍ ആര്യ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ആര്‍ രാഹുല്‍, ഖദീജത്ത് സുഹൈല, ടിഎസ് ശരത്, കെ അശ്വന്ത് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.

English summary
SFI state conference elected new office bearers. VP Sanu is new president and M Vigin secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X