സുരേന്ദ്രനെ വലിയ കുടുക്കില്‍ കുടുക്കി സുന്ദര; പോലീസിനോട് എല്ലാം വെളിപ്പെടുത്തും, ആ കഥകള്‍ ഇങ്ങനെ

മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാന്‍ ബിജെപി തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കി എന്നാണ് കെ സുന്ദര വെളിപ്പെടുത്തിയിരിക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ സുന്ദര പിടിച്ച വോട്ടുകള്‍ സുരേന്ദ്രന്റെ തോല്‍വിയിലേക്ക് നയിച്ചിരുന്നു.

ഇത്തവണ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത് ബിജെപിക്കാര്‍ പണം തന്നിട്ടാണെന്ന് സുന്ദര ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പണത്തിന് പുറമേ, പിന്‍മാറ്റത്തിന് കെ സുരേന്ദ്രനില്‍ നിന്ന് ചില ഉറപ്പുകളും കിട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഒരു അന്വേഷണം നടന്നാല്‍ പോലീസിനോട് പറയാന്‍ തയ്യാറാണെന്നാണ് സുന്ദര ഇപ്പോള്‍ പറയുന്നത്. വിശദാംശങ്ങള്‍ നോക്കാം...

മാലിന്യക്കൂമ്പാരത്തിനിടയിലെ ജീവിതങ്ങൾ; ലോകപരിസ്ഥിതി ദിനത്തിൽ കാണേണ്ട ചിത്രങ്ങൾ

ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി

ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി

മഞ്ചേശ്വരത്ത് ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച ആളായിരുന്നു കെ സുന്ദര. എന്നാല്‍, അവസാന നിമിഷം സുന്ദര പിന്‍മാറി. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ആയിരുന്നു ഇതെല്ലാം എന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്.

അപ്രത്യക്ഷനായി, പ്രത്യക്ഷപ്പെട്ടു

അപ്രത്യക്ഷനായി, പ്രത്യക്ഷപ്പെട്ടു

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിന്റെ തൊട്ടുതലേന്നായിരുന്നു കെ സുന്ദര പെട്ടെന്ന് അപ്രത്യക്ഷനായി. സുന്ദരയുടെ പത്രിക പിന്‍വലിപ്പിക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനെ ആയിരുന്നു ഇത്. അടുത്ത ദിവസം സുന്ദര പ്രത്യക്ഷപ്പെട്ടത് ബിജെപിയുടെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ആയിരുന്നു.

പരാതി പാളി

പരാതി പാളി

സുന്ദരയെ കാണാനില്ലെന്ന് കാണിച്ച് ബിഎസ്പി നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുന്ദരയ്ക്ക് മേല്‍ ബിജെപി കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന ആരോപണം അന്ന് ബിഎസ്പി ഉയര്‍ത്തിയിരുന്നു. തൊട്ടടുത്ത ദിവസം ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രത്യക്ഷപ്പെട്ട സുന്ദര, പത്രിക പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

കാര്യമുണ്ടായില്ല

കാര്യമുണ്ടായില്ല

ഇത്തവണ സുന്ദര മത്സര രംഗത്ത് നിന്ന് പിന്‍മാറിയിട്ടും കാര്യമൊന്നും ഉണ്ടായില്ല. 745 വോട്ടുകള്‍ക്ക് സുരേന്ദ്രന്‍ മുസ്ലീം ലീഗിന്റെ എകെഎം അഷ്‌റഫിനോട് പരാജയപ്പെട്ടു. 2016 ല്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്റെ തോല്‍വി.

ചോദിച്ചത് 15 ലക്ഷം

ചോദിച്ചത് 15 ലക്ഷം

തിരഞ്ഞെടുപ്പില്‍ പിന്ന് പിന്‍മാറാന്‍ കെ സുന്ദര ബിജെപിയോട് ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയായിരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയത് സുന്ദര തന്നെയാണ്. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ എത്തി അമ്മയുടെ കൈവശം രണ്ടര ലക്ഷം രൂപ നല്‍കി എന്നാണ് ഏറ്റവും ഒടുവില്‍ സുന്ദര പറയുന്നത്.

ജയിച്ചാല്‍ വൈന്‍ ഷോപ്പ്

ജയിച്ചാല്‍ വൈന്‍ ഷോപ്പ്

കെ സുരേന്ദ്രന്‍ ജയിക്കുകയാണെങ്കില്‍ വേറേയും വാഗ്ദാനങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. കര്‍ണാടകത്തില്‍ വൈന്‍ ഷോപ്പ് അനുവദിക്കാം എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. സുന്ദരയ്ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

സുരേന്ദ്രന്‍ നേരിട്ട്

സുരേന്ദ്രന്‍ നേരിട്ട്

പണം നല്‍കിയത് കെ സുരേന്ദ്രന്‍ അല്ലെന്നാണ് സുന്ദര പറയുന്നത്. പണം നല്‍കുമ്പോള്‍ സുരേന്ദ്രന്‍ സ്ഥലത്തും ഉണ്ടായിരുന്നില്ല. എന്നാല്‍ സുരേന്ദ്രനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചിരുന്നു എന്നാണ് സുന്ദര വ്യക്തമാക്കിയിട്ടുള്ളത്.

പരാതി റെഡി, ഇനി അന്വേഷണം

പരാതി റെഡി, ഇനി അന്വേഷണം

സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍. ജില്ലാ പോലീസ് മേധാവിയ്ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. നടന്നത് ക്രിമിനല്‍ കുറ്റമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

വെളിപ്പെടുത്താന്‍ തയ്യാര്‍

വെളിപ്പെടുത്താന്‍ തയ്യാര്‍

ഈ വിഷയത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെങ്കില്‍ എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് തുറന്ന് പറയാന്‍ തയ്യാറാണെന്നും സുന്ദര വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതി ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചേക്കും.

സുരേന്ദ്രന്‍ പ്രതിസന്ധിയില്‍

സുരേന്ദ്രന്‍ പ്രതിസന്ധിയില്‍

സുന്ദരയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ കെ സുരേന്ദ്രന്‍ കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. അന്വേഷണം വന്നാല്‍, ഇതിനെല്ലാം മറുപടി നല്‍കേണ്ട ബാധ്യത സുരേന്ദ്രന് തന്നെ ആയിരിക്കും. ഇതിന് പിറകെയാണ് കൊടകര കുഴല്‍പണ കേസിലേയും സികെ ജാനുവിന് 10 ലക്ഷം രൂപ കൊടുത്തതിലേയും ആരോപണങ്ങള്‍.

ഹോട്ട് ലുക്കിൽ നടി ഇതി ആചാര്യ.. ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+