മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി തളരില്ല...വളരും!! താങ്ങായി അല്‍മുര്‍ഷിദി ഫൗണ്ടേഷന്‍

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: പ്രതിഭാശാലികളായ കായിക താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി കൂടുതല്‍ ഉയരങ്ങളിലേക്ക്.  മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിക്ക് കൂടുതല്‍ കരുത്തേകി തൃശൂര്‍ മാള ആസ്ഥാനമായ അല്‍മുര്‍ഷിദി ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നു. ജീവകാരുണ്യ മേഖലകളില്‍ സജീവമായ ഈ ഫൗണ്ടേഷന്‍ ആദ്യമായാണ് ഒരു സ്‌പോര്‍ട്‌സ് അക്കാദമിയുടെ മുഖ്യ സ്‌പോണ്‍സര്‍ ആവുന്നത്.

1

മലയോര മേഖലയില്‍ നിന്നു പുതുതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് പുല്ലൂരാംപാറ ആസ്ഥാനമായി 2003 ലാണ് മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി രൂപംകൊണ്ടത്. ഇതിനകം നിരവധി താരങ്ങള്‍ അക്കാദമിയുടെ പിന്തുണയോടെ അറിയപ്പെടുന്ന അത്‌ലറ്റുകളായി മാറിക്കഴിഞ്ഞു.
ഈ വര്‍ഷം ജൂണില്‍ പാരീസിലെ നാന്‍സിയില്‍ നടന്ന ലോക സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ അക്കാദമിയിലെ അപര്‍ണ റോയി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. കെനിയയിലെ നെയ്‌റോബിയില്‍ നടക്കാനിരിക്കുന്ന ലോക യൂത്ത് മീറ്റില്‍ അക്കാദമിയിലെ തന്നെ ലിസ്ബത്ത് കരോളിന്‍ ജോസഫ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കുന്നുണ്ട്.

2

കായിക മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ 28 കുട്ടികള്‍ക്ക് വിവിധ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇതിനകം ജോലി ലഭിച്ചിട്ടുണ്ട്. ഏഴ് അന്തര്‍ ദേശീയ താരങ്ങളെയാണ് അക്കാദമി രാജ്യത്തിനു സമ്മാനിച്ചത്. അത്‌ലറ്റിക്‌സില്‍ ടോമി ചെറിയാന്റെ നേതൃത്വത്തില്‍ 66 കുട്ടികളും വോളിബോളില്‍ ടി.ടി ജോസഫിന്റെ നേതൃത്വത്തില്‍ 30 കുട്ടികളുമാണ് ഇവിടെ പരിശീലനം നേടുന്നത്.

3

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ചെയര്‍മാന്‍ പി.ടി കുര്യന്‍, ചീഫ് കോച്ച് ടോമി ചെറിയാന്‍, അല്‍മുര്‍ഷിദി ഫൗണ്ടേഷന്‍ എംഡി സി.കെ മുഹമ്മദ് ഷാഫി, എ.കെ ഫൈസല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
New sponsor for malabar sports academy
Please Wait while comments are loading...