എന്റെ തല..എന്റെ ഫിഗര്‍...! അര്‍ണബിനെ ട്രോളി ലല്ലുവും ഗോപീകൃഷ്ണനും..! വീഡിയോ സൂപ്പര്‍ഹിറ്റ്...!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: അര്‍ണബ് ഗോസ്വാമിയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചില രീതികള്‍ ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുള്ളതാണ്. ചാനല്‍ ചര്‍ച്ചകളില്‍ അതിഥികളായി എത്തുന്നവരെ യാതൊരു മര്യാദയും കൂടാതെ കടിച്ചുകീറുകയാണ് അര്‍ണബിന്റെ പതിവ്. ഉച്ചത്തില്‍ ബഹളം വെച്ചും മറ്റുള്ളവരെ പറയാന്‍ അനുവദിക്കാതെയും ഇതെന്റെ ഷോ ആണ് എന്ന അര്‍ണബിന്റെ നിയമം നടപ്പാക്കപ്പെടുകയാണ് പതിവ്. അര്‍ണബിനെ പരിഹസിച്ച് ന്യൂസ് 18ലെ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാക്കിയ വീഡിയോ വൈറലാവുകയാണ്.

Read Also: ജയിലില്‍ നിന്നിറങ്ങിയാല്‍ ശശികലയ്ക്ക് ഇനി പെരുവഴി...!!! നൂറ് കോടിയുടെ സ്വത്ത് ഗോവിന്ദാ...!!

Read Also: ആർഎസ്എസിനൊപ്പം സിപിഎം എംഎൽഎ....!!! ഞെട്ടിത്തരിച്ച് സിപിഎം...!!! കാൽക്കീഴിലെ മണ്ണൊലിക്കുന്നു ??

രാജേഷിന് കിട്ടിയ പണി

അര്‍ണബിന്റെ റിപ്പബ്ലിക് ചാനലില്‍ ചര്‍ച്ചയ്ക്ക് പോയ സിപിഎം എംപി, എംബി രാജേഷിന് നല്ല മുട്ടന്‍പണി കിട്ടിയിരുന്നു. കോടിയേരിയുടെ പാകിസ്താന്‍ പ്രസംഗം വിഷയമാക്കിയ ചര്‍ച്ചയില്‍ രാജേഷിന് മറുപടി പറയാന്‍ അവസരം ലഭിച്ചില്ല എന്ന് തന്നെ വേണം പറയാന്‍.

ട്രോള്‍ വീഡിയോ

ഈ സംഭവത്തിന് പിന്നാലെയാണ് അര്‍ണബിന്റെ ചര്‍ച്ചകളെ പരിഹസിച്ച് ഗോപീകൃഷ്ണനും ലല്ലുവും ചേര്‍ന്ന് ട്രോള്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വിടില്ല ഞാന്‍ എന്നാണ് വീഡിയോയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

എന്റെ തല എന്റെ ഫിഗർ

ഗോപീകൃഷ്ണനാണ് അര്‍ണബായി വീഡിയോയില്‍ ഉള്ളത്. ലല്ലു ചര്‍ച്ചയ്‌ക്കെത്തുന്ന അതിഥിയും. ആദ്യം തന്നെ പിസിആറില്‍ ചെന്ന് തന്റെ ശബ്ദം മാത്രം ഉയര്‍ന്നു കേട്ടാല്‍ മതിയെന്ന നിര്‍ദേശമാണ് ഡ്യൂപ്പ് അര്‍ണബ് ചെയ്യുന്നത്. താന്‍ പറയുമ്പോള്‍ മാത്രം മറ്റുള്ളവരുടെ ശബ്ദം കേട്ടാല്‍ മതിയത്രേ.

എന്റെ മാത്രം ഷോ

ചര്‍ച്ചാ പരിപാടി തുടങ്ങുന്നത് തന്നെ എന്റെ മാത്രം ഷോയിലേക്ക് സ്വാഗതം എന്നു പറഞ്ഞു കൊണ്ടാണ്. ഇനിയുള്ള ഒരു മണിക്കൂര്‍ എന്റെ തല, എന്റെ ഫുള്‍ ഫ്രെയിം. ഒരുപാടു ചോദ്യം ചോദിക്കും. അതിന്റെയൊന്നും ഉത്തരം തനിക്കറിയില്ല.

നാഷന്‍ വാണ്ട്‌സ് ടു നോ

പക്ഷേ രാജ്യം അത് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നുവത്രേ. നാഷന്‍ വാണ്ട്‌സ് ടു നോ എന്ന അര്‍ണബിന്റെ പ്രശസ്തമായ വാചകത്തിന് ഇങ്ങനെ തന്നെ വേണം പണി കൊടുക്കാന്‍. പിന്നെ നേരിട്ടങ്ങ് ചര്‍ച്ചയിലേക്ക് കടക്കുകയാണ്.

അര്‍ണബ് അലറല്‍

എന്തുകൊണ്ട് മഴ താഴോട്ട് തന്നെ പെയ്യുന്നുവെന്നാണ് ചോദ്യം. അതിഥിയായി രാജേഷ് എന്ന ലല്ലു. ഉത്തരം പറയാന്‍ ഡ്യൂപ്പ് രാജേഷ് ആയ ലല്ലുവിന് വാ തുറക്കാനുള്ള അവസരം പോലും കിട്ടുന്നില്ല. അതിനുമുന്‍പ് അര്‍ണബ് അലറല്‍ തുടങ്ങി.

ചിരിക്കാനും ചിന്തിക്കാനും

ബഹളങ്ങള്‍ക്കൊടുവില്‍ താന്‍ ചോദിച്ച ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ രാജേഷിന് കഴിഞ്ഞില്ലെന്ന് വിധിപ്രഖ്യാപനവും വന്നു. വീഡിയോയുടെ അവസാനം ഒരവസരം തരുമോ എന്ന ലല്ലുവിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ ചിരിക്കാനും ചിന്തിക്കാനും വകുപ്പുണ്ട്.

വീഡിയോ ഹിറ്റ്

നിങ്ങള്‍ക്കൊക്കെ അവസരം തന്നാല്‍ പിന്നെ ഞാനെന്ത് ചെയ്യും എന്നതാണാ മറുപടി. അര്‍ണബ് ഗോസ്വാമിയുടെ ചര്‍ച്ചകള്‍ കാണുന്നവര്‍ക്കറിയാം ആ മറുപടിയുടെ അര്‍ത്ഥം. കഴിഞ്ഞ ദിവസം എംബി രാജേഷിന് സംഭവിച്ചത് എന്തെന്ന് ഇതിലും നന്നായി വിശദീകരിക്കാനാവില്ല. എന്തായാലും വീഡിയോ ഹിറ്റാണ്.

ആഘോഷിച്ച് സംഘികൾ

മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷങ്ങള്‍എന്ന വിഷയത്തിലാണ് എംബി രാജേഷിനെ റിപ്പബ്ലിക് ചാനലിലേക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. പക്ഷേ ചര്‍ച്ച തുടങ്ങിയപ്പോള്‍ അത് കോടിയേരിയുെ വിവാദ പ്രസ്താവനയായി. മാത്രമല്ല രാജേഷിനെ തന്റെ ഭാഗം പറയാന്‍ അര്‍ണബ് അനുവദിച്ചതുമില്ല. ഇത് സംഘികള്‍ ആഘോഷിക്കുകയും ചെയ്തു.

വിടില്ല ഞാൻ

ന്യൂസ് 18 ട്രോൾ വീഡിയോ കാണാം

English summary
Troll video on Arnab Goswami created by Journalists of News 18 is viral
Please Wait while comments are loading...