കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്കും പ്രവൃത്തിയും തമ്മില്‍ ചേരാതെ പിണറായി സര്‍ക്കാര്‍, വീണ്ടും യുഎപിഎ കേസ്‌

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തില്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടവെയാണ് വീണ്ടും ഇത്തരത്തിലൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  • By Nihara
Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയ പ്രവര്‍ത്തകനായ എംഎന്‍ രാവുണ്ണിയെ സഹായിച്ചുവെന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. നിലമ്പൂരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് സര്‍ക്കാരുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് സഹായിച്ചുവെന്നാരോപിച്ച് ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനു പിന്നാലെയാണ് രാജേഷ് കൊല്ലക്കണ്ടിയുടെ പേരില്‍ പോലീസ് യുഎപിഎ ചുമത്തിയിരിക്കുന്നത്.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കണ്‍വീനര്‍ കൂടിയായ രജീഷ് രാഷ്ട്രീയ പ്രവര്‍ത്തകനായ എംഎന്‍ രാവുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വയനാട് ജില്ലയിലെ വെള്ളമുണ്ട, തളിപ്പുഴ പോലീസ് സ്‌റ്റേഷനുകളിലാണ് രജീഷിനെതിരെ യുഎപിഎ കേസുകള്‍ നിലവിലുള്ളത്.

jail

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തില്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടവെയാണ് വീണ്ടും ഇത്തരത്തിലൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ചെന്ന കേസില്‍ രാവുണ്ണിക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. രാവുണ്ണിയെ സഹായിച്ചുവെന്നാരോപിച്ചാണ് രാജേഷിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് സര്‍ക്കാരുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് സഹായിച്ചുവെന്നാരോപിച്ച് രാജേഷിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് യുഎപിഎ പ്രകാരം കേസെടുത്തിരിക്കുന്നത്.സാങ്കേതിക വകുപ്പിന് കീഴിലെ പോളി ടെക്‌നിക് കോളേജില്‍ ഒന്‍പതു വര്‍ഷമായി ക്ലര്‍ക്കായി ജോലി ചെയ്തുവരികയാണ് രാജേഷ് കൊല്ലക്കണ്ടി. നിലമ്പൂരിലെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജിത. കുപ്പു ദേവരാജ് എന്നിവരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് രാജേഷ് ഇടപെട്ടിരുന്നു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നിര്‍വാഹക സമിതി അംഗം കൂടിയാണ് രാജേഷ്.

English summary
Another case in UAPA registered here on Wednesday. Rajesh Kollakkandy is already suspended from service in connection with most cases. This is the second action. Government employee got suspended in connection with maoist issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X