Get Updates
Get notified of breaking news, exclusive insights, and must-see stories!

മിനിമം പരിഗണനയെങ്കിലും നല്‍കിക്കൂടെ, ഭിന്നശേഷിക്കാരോട് ഇങ്ങനെയൊക്കെ ചെയ്യാമോ

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയാണ് പോത്തന്‍കോടുള്ള കാരുണ്യ സ്പെഷല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം പോലും ഇവിടെ നിഷേധിക്കപ്പെടുന്നു.

തിരുവനന്തപുരം: സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിസ്ഥാന സൗകര്യം പോലും ലഭിക്കുന്നില്ല. അര്‍ഹിക്കുന്ന പരിഗണനയും ശ്രദ്ധയും നല്‍കിയാല്‍ ഇവരെ മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുമെന്നിരിക്കെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ഇവര്‍ കഴിഞ്ഞുപോരുന്നത്. അധികൃതരുടെ ശ്രദ്ധ പതിയേണ്ട വിഷയമാണിത്. തലസ്ഥാന ജില്ലയിലാണ് അടിസ്ഥാന സൗകര്യം പോലുമില്ലാതെ സ്‌പെഷല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

വേണ്ടത്ര സൗകര്യമില്ലാതെയാണ് പോത്തന്‍കോട്ടെ കാരുണ്യ സ്‌പെഷല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പോത്തന്‍കോടിലെയും സമീപ പ്രദേശങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ മക്കളാണ് ഇവിടത്തെ അന്തേവാസികള്‍. ഭിന്നശേഷിയുള്ള 35 കുട്ടികളും ഇവരെ പരിപാലിക്കുന്ന രണ്ട് അധ്യാപകരുമാണ് ഇവിടെയുള്ളത്. 7 മുതല്‍ 42 വരെ വയസ്സുള്ള കുട്ടികളാണ് ഇവിടത്തെ അന്തേവാസികള്‍. ഇടനാഴി പോലെയുള്ള ചെറിയ ഇരുട്ടു മുറിയില്‍ നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത മുറികളിലാണ് ഇവര്‍ കഴിയുന്നത്.ഇത്രയും പേര്‍ക്ക് ഉപയോഗിക്കാനായി ഒരു പൊതു ശൗചാലയമാണ് ഇവിടെയുള്ളത്. പ്രത്യേക പരിഗണന പോയിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലംഘിക്കപ്പെട്ടിരിക്കുന്നു. അന്തേവാസികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സൗകര്യങ്ങള്‍ കൂടാത്തതാണ് ഇത്തരമൊരവസ്ഥയ്ക്ക് കാരണം.

specially abled

ഭിന്നശേഷിയുള്ള ഒരു കുട്ടിക്ക് 40 ചതുരശ്ര അടി സ്ഥല സൗകര്യം വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിയാണ് 35 കുട്ടികള്‍ തിങ്ങി ഞെരുങ്ങി ഇവിടെ കഴിയുന്നത്. ഓട്ടിസം, ഡൗണ്‍ സിന്‍ട്രോം തുടങ്ങിയ അസുഖങ്ങളാല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് യാതൊരു പരിഗണനയും കിട്ടുന്നില്ലെന്നു മാത്രമല്ല. അടിസ്ഥാന സൗകര്യം പോലും നിഷേധിക്കപ്പെടുന്നു. വേണ്ടത്ര പരിഗണന ലഭിക്കാതെ വരുമ്പോള്‍ ഇവരില്‍ പലരും അക്രമാസക്തരാവാറുണ്ടെന്ന് അധ്യാപികയായ സുജിമ പറഞ്ഞു. കായികമായും മാനസികമായും ലഭിക്കേണ്ട യാതൊരു വിധ വിനോദങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+