കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കക്കയം വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് പോലീസ്; പോലീസ് സ്‌റ്റേഷനുകളില്‍ സുരക്ഷ കര്‍ശനമാക്കി

കക്കയം വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. പോലീസിന് രഹസ്യ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

  • By Nihara
Google Oneindia Malayalam News

മാവോയിസ്റ്റുകള്‍ കോഴിക്കോട് ജില്ലയിലെ കക്കയം ഡാം പരിസരത്ത് എത്തിയെന്ന സംശയത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ തിരച്ചില്‍ നടത്തി. തിങ്കളാഴ്ച രാവിലെ മുതലാണ് വനത്തില്‍ തിരച്ചില്‍ തുടങ്ങിയത്. നിലമ്പൂരില്‍ നിന്നും മാവോയിസ്റ്റുകള്‍ കക്കയത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

നിലമ്പൂരിലെ കരുളായി വനമേഖലയില്‍ മാവോവാദികള്‍ യോഗം ചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് പോലീസിന് ലഭിച്ച പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

 കക്കയത്തേക്ക്

കക്കയത്തേക്ക്

നിലമ്പൂരില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ കക്കയം ഡാമിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പടെയുള്ള സംഘം വനത്തില്‍ തിരച്ചില്‍ നടത്തിയത്.

 കനത്ത സുരക്ഷ

കനത്ത സുരക്ഷ

കരുളായിയില്‍ സംഭവിച്ചത് പോലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടലാണെന്ന വാദം നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് സ്‌റ്റേഷനുകളില്‍ കടുത്ത സുരക്ഷ ഉറപ്പാക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷ നിര്‍ദേശം

സുരക്ഷ നിര്‍ദേശം

പോലീസ് സ്‌റ്റേഷനുകളുടെ വാതിലുകളില്‍ പൂട്ട് ഉറപ്പാക്കണമെന്നും പരിസരത്ത് ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റേഷനകത്തുള്ള വാതിലുകളും ഗ്രില്ലുകളും അടച്ചു പൂട്ടണം. ഡ്യൂട്ടിയിലുള്ളവര്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പെന്‍ഡ്രൈവിലെ വിവരങ്ങള്‍

പെന്‍ഡ്രൈവിലെ വിവരങ്ങള്‍

മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് പോലീസിന് ലഭിച്ച പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടതിനെത്തുടര്‍ന്ന് കക്കയം വനത്തിലേക്ക് നീങ്ങിയതാണോ എന്ന സംശയത്തിലാണ് പോലീസ്.

English summary
Police found maoist presence in Kakkayam forest. Police got secret informationabout this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X