കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മാവോവാദികള്‍ക്ക് ചൈനീസ് ആയുധം, വരുന്നത് ശ്രീലങ്ക വഴി

  • By Sruthi K M
Google Oneindia Malayalam News

വയനാട്: കേരളത്തില്‍ നുഴഞ്ഞു കയറിയ മാവോയിസ്റ്റുകള്‍ നിരന്തരം ഭീഷണി മുഴക്കുക ആണ്. തമിഴ്‌നാടിന്റെയും കേരള പോലീസിന്റെയും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം മാവോയിസ്റ്റുകളുടെ കൈവശം ആധുനിക രീതിയിലുള്ള ആയുധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ആയുധങ്ങല്‍ കടത്തി കൊണ്ടുവന്നു കേരളത്തിലെ വനമേഖലയില്‍ തങ്ങിയിരിക്കുന്ന മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും കൈയില്‍ എത്തിക്കുക ആണ് ചെയ്യുന്നത്. ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട് വഴി വരുന്ന ചൈനീസ് നിര്‍മ്മിത ആയുധങ്ങളാണ് കേരളത്തിലെ മാവോവാദികളുടെ ശക്തി. പണ്ടത്തെ പോലെ പൊലീസില്‍ നിന്ന് മോഷ്ടിച്ചെടുത്ത ആയുധങ്ങളല്ല ഇപ്പോള്‍ മാവോവാദികള്‍ ഉപയോഗിക്കുന്നത്. ചൈനയില്‍ ഉണ്ടാക്കിയ അത്യാധുനിക ആയുധങ്ങളാണ് അവരുടെ കൈയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം വയനാട്ടിലെ ആദിവാസി കോളനിയില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ടു പേര്‍ ഉണ്ടായിരുന്നു എന്നാണു പോലീസിന്റെ കണ്ടെത്തല്‍. വെള്ളമുണ്ടയ്ക്കു സമീപം ആണ് അക്രമം നടന്നത്. മാവോയിസ്റ്റ് സംഘങ്ങളെ കണ്ടെത്താന്‍ പൊലീസും വനംവകുപ്പും ഊര്‍ജിത തെരച്ചില്‍ നടത്തുകയാണ്. തിങ്കളാഴ്ച വീണ്ടും അക്രമികള്‍ വനത്തിനുള്ളില്‍ സ്‌ഫോടനം നടത്തി എന്നാണു റിപ്പോര്‍ട്ട്.

naxals

തിങ്കളാഴ്ച പോലീസ് വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനു ഇടയില്‍ ആണു വെള്ളമുണ്ടയില്‍ വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഉച്ചയോടെ ആണ് സംഭവം നടന്നത്. രണ്ടു പേരുടെ കാല്‍പാടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത് എട്ടംഗ മാവോയിസ്റ്റ് സംഘമാണെന്ന് കണ്ണൂര്‍ ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം ഒട്ടേറെ ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിരന്തരം വെടിയൊച്ചകളിലൂടെ മോവോയിസ്റ്റുകള്‍ അവരുടെ സാന്നിദ്ധ്യം അറിയിക്കുന്നതു കൊണ്ട് കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേനയെ വിന്യസിക്കും എന്നും അധികൃതര്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും സ്വാധീനം അറിയിക്കാനുള്ള ശ്രമത്തിലാണു മാവോയിസ്റ്റുകളുടെ ഓരോ നീക്കങ്ങളും.

അതേസമയം, അക്രമികള്‍ കണ്ണൂര്‍, മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളിലേയ്ക്കും കടക്കാന്‍ സാധ്യത ഉണ്ടെന്ന് പോലീസ് പറയുന്നു. ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനമേഖലകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വാഹനങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്കു ശേഷം മാത്രമേ കടത്തിവിടുന്നുള്ളൂ. ഏതു നിമിഷവും ഒരു പൊട്ടിത്തെറി ഉണ്ടാകാമെന്നാണ് നിഗമനം.

English summary
The naxalites appear to have raised their ugly head and this time the concern is Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X