നെഞ്ച് തുളയ്ക്കുന്ന ചോദ്യവുമായി രാജന്റെ അമ്മ; കോരിവെച്ച ചോറ് തിന്നാന്‍ സമ്മതിക്കാതെ... നെയ്യാറ്റിന്‍കര...
തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടായത്. കുഞ്ഞുകൂരയില്‍ അന്തിയുറങ്ങാന്‍ സമ്മതിക്കാതെ ഒഴിപ്പിക്കാനെത്തിയ പോലീസിന് മുമ്പില്‍ ആത്മഹത്യാശ്രമം കാട്ടി പിന്തിരിപ്പിക്കാനായിരുന്നു രാജന്റെ ശ്രമം. പക്ഷേ, പിന്നീട് കണ്ടത് രാജനും ഭാര്യ അമ്പളിയും കത്തുന്നതാണ്. ദിവസങ്ങള്‍ പിന്നിടവെ ഇരുവരും മണിക്കൂറുകള്‍ വ്യത്യാസത്തില്‍ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. ചോറ് വിളമ്പി കഴിക്കാന്‍ ഒരുങ്ങവെയാണ് ഒഴിപ്പിക്കാന്‍ പോലീസും മറ്റ് ഉദ്യോഗസ്ഥരുമെത്തിയത്. കോരിവച്ച ചോറ് തിന്നാന്‍ സമ്മതിക്കാതെയാണ് എന്റെ മകനെ പിടിച്ചോണ്ട് പോയത് എന്ന് രാജന്റെ അമ്മ മാധ്യമങ്ങളോട് പറയുന്നു.....

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടിയാണ് രാജനും അമ്പിളിയും രണ്ടു ആണ്‍മക്കളും താമസിച്ചിരുന്നത്. അയല്‍വാസി മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്് കാര്യങ്ങള്‍ മാറിമറിഞ്ഞു. രാജന്‍ ഭൂമി കൈയ്യേറി എന്നായിരുന്നു പരാതി. ആറ് മാസം മുമ്പ് രാജിനെതിരെ കോടതി വിധി വന്നു.
കഴിഞ്ഞ ജൂണില്‍ കോടതി ഒരു കമ്മീഷനെ നിയോഗിച്ചു. ഒഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും രാജന്‍ തടസപ്പെടുത്തി. എന്തുവന്നാലും ഈ ഭൂമിയില്‍ നിന്ന് ഇറങ്ങില്ല എന്നായിരുന്നു രാജന്റെ തീരുമാനം. കഴിഞ്ഞ 22ന് കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ പോലീസുകാര്‍ക്കൊപ്പം എത്തിയപ്പോഴാണ് ആത്മഹത്യാ ശ്രമം നടന്നത്.
തിങ്കളാഴ്ച രാവിലെയാണ് രാജന്‍ മരിച്ചത്. 70 ശതമാനം പൊള്ളലേറ്റിരുന്ന ഭാര്യ അമ്പിളി വൈകീട്ട് മരിച്ചു. അയല്‍വാസിക്കും പോലീസിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് മക്കള്‍ ആവശ്യപ്പെട്ടു. പോലീസുകാര്‍ ലൈറ്റര്‍ തട്ടിയത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് മക്കള്‍ പറയുന്നു.
Recommended Video
ചോറ് കഴിക്കാന്‍ ഇരിക്കവെയാണ് രാജന്റെ വീട്ടില്‍ പോലീസ് ഒഴിപ്പിക്കാനെത്തിയത്. ബലമായി ഇറക്കാനായിരുന്നു പോലീസ് നീക്കം. തന്റെ മകനും കുടുംബത്തിനും നീതി കിട്ടണമെന്ന് രാജന്റെ അമ്മ ആവശ്യപ്പെട്ടു. അവര് വന്നാണ് കത്തിച്ചത്. അവന്‍ സ്വയം കത്തിച്ചതല്ല. കോരിവച്ച ചോറ് തിന്നാന്‍ സമ്മതിക്കാതെ... കൊലക്കുറ്റം ചെയ്തവരായാലും തിന്നാന്‍ സമ്മതിക്കാതെ പിടിച്ചിറക്കി കൊണ്ടുപോകില്ലെന്നും അമ്മ പറയുന്നു.












Click it and Unblock the Notifications