കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നയം: എന്‍ജിഒഎ കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറുന്ന സന്ദര്‍ഭങ്ങളിലെല്ലാം ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നയം തുടരുകയാണെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വിനോദ്കുമാര്‍ ആവശ്യപ്പെട്ടു.

ngoa wayanad

അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും കൈക്കൊള്ളാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമേകേണ്ട ക്ഷാമബത്ത ഒരു വര്‍ഷമായി അനുവദിക്കാതെ രണ്ടു ഗഡു കുടിശ്ശികയാക്കിയിരിക്കുകയാണെന്നും, ജീവനക്കാരുടെ ഭവന വായ്പയും നഗരബത്തയും മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും, മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് നിലനിര്‍ത്തിക്കൊണ്ടും, സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കിക്കൊണ്ടും കുറ്റമറ്റ രീതിയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്നും, പെട്രോളിയം ഉല്‍പന്നങ്ങളെ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തി വിലക്കയറ്റം പിടിച്ച് നിര്‍ത്തണമെന്നും കേരള എന്‍.ജി.ഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് വി.സി സത്യന്‍ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി രമേശന്‍ മാണിക്കന്‍, ജില്ലാ ട്രഷറര്‍ മോബിഷ് പി.തോമസ്, ടി.എ വാസുദേവന്‍, സജി ജോണ്‍, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, കെ.എ ഉമ്മര്‍, ഷാജി കെ.ടി, കെ.എ മുജീബ്, ആര്‍ രാംപ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചിന് ടി.അജിത്ത്കുമാര്‍, സി.ജി.ഷിബു, കെ.എ യൂസഫ്, ആര്‍ രതീഷ്‌കുമാര്‍, ലൈജു ചാക്കോ, അഷറഫ്ഖാന്‍, കെ.സുബ്രഹ്മണ്യന്‍, എന്‍.കെ സഫറുള്ള, ഗ്ലോറിന്‍ സെക്വീരിയ, സി.എസ്. പ്രഭാകരന്‍, ഇ.വിനോദ്, ഷാജി പി.എസ്, എം.ജി അനില്‍കുമാര്‍, എന്‍.വി അഗസ്റ്റിന്‍, കെ.ജെ.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

<br>നവ വസ്ത്രരീതികളോടുള്ള പ്രതിഷേധം: ചാക്കിനുള്ളിലെ ജോസഫിന്റെ ജിവിതം ഒന്നരപതിറ്റാണ്ടിലേക്ക്...
നവ വസ്ത്രരീതികളോടുള്ള പ്രതിഷേധം: ചാക്കിനുള്ളിലെ ജോസഫിന്റെ ജിവിതം ഒന്നരപതിറ്റാണ്ടിലേക്ക്...

English summary
NGOA collectorate march for employees welfare in kalaptta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X