കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെത്തുന്ന കള്ളനോട്ടിന്റെ ബുദ്ധികേന്ദ്രം മലയാളി! അറസ്റ്റിലായ മലപ്പുറംകാരന് ദാവൂദുമായി ബന്ധം?

കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് സൗദിയില്‍ നിന്ന് നാടുകടത്തപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെത്തിയപ്പോഴാണ് എന്‍ഐഎ ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : കേരളത്തിലേക്ക് വന്‍തോതില്‍ കള്ളനോട്ട് കടത്തുന്ന സംഘത്തിന്റെ ബുദ്ധി കേന്ദ്രമായ മലയാളി അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ പൊടിസലാം എന്നറിയപ്പെടുന്ന അബ്ദുള്‍ സലാമാണ് അറസ്റ്റിലായത്.

വ്യാഴാഴ്ചയാണ് ഇയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. 2014ല്‍ നെടുന്പാശേരി വിമാനത്താവളത്തില്‍ നിന്ന് 9 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ച കേസുമായി ബന്ധപ്പെട്ടാണ് അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്തത്.

 ഇന്ത്യയിലെത്തിയപ്പോള്‍ അറസ്റ്റ്

ഇന്ത്യയിലെത്തിയപ്പോള്‍ അറസ്റ്റ്

കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് സൗദിയില്‍ നിന്ന് നാടുകടത്തപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെത്തിയപ്പോഴാണ് എന്‍ഐഎ ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് അബ്ദുള്‍ സലാമിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

 ദാവൂദ് ഇബ്രാഹിമുമായി ബന്ധം

ദാവൂദ് ഇബ്രാഹിമുമായി ബന്ധം

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉയര്‍ന്ന മൂല്യമുള്ള കള്ള നോട്ട് കടത്തുന്നതിന്റെ ബുദ്ധി കേന്ദ്രം അബ്ദുള്‍ സലാമാണെന്നാണ് വിവരം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ എന്നറിയപ്പെടുന്ന അഫ്താബ് ബക്തിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

 ഒന്പത് ലക്ഷം രൂപയുടെ കള്ളനോട്ട്

ഒന്പത് ലക്ഷം രൂപയുടെ കള്ളനോട്ട്

2014ല്‍ നെടുന്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഒന്പത് ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ച കേസുമായി ബന്ധപ്പെട്ടാണ് അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആബിദ് ചുള്ളിക്കുളവന്‍ ഹസന്‍ എന്നയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. 2014 ജൂലൈ 13ന് അന്വേഷണം ആരംഭിച്ച കേസില്‍ അബ്ദുള്‍ സലാം ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ 2015 ജൂലൈ 23ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 കോര്‍ഡിനേറ്റ് ചെയ്തത് അബ്ദുള്‍ സലാം

കോര്‍ഡിനേറ്റ് ചെയ്തത് അബ്ദുള്‍ സലാം

ഇന്ത്യയിലേക്ക് കള്ള നോട്ട് കടത്തുന്ന സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമാണ് അബ്ദുള്‍ സലാമിന്റെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊച്ചിയില്‍ കള്ളനോട്ട് പിടിച്ച സംഭവം കോര്‍ഡിനേറ്റ് ചെയ്തത് അബ്ദുള്‍ സലാമാണെന്നും വ്യക്തമായിരിക്കകയാണ്.

 വന്‍ തോതില്‍ കള്ളനോട്ട്

വന്‍ തോതില്‍ കള്ളനോട്ട്

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് വന്‍ തോതില്‍ കള്ളനോട്ട് കടത്തുന്നതായി വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിനു പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘമാണെന്നാണ് പ്രാഥമിക നിഗമനം. അബ്ദുള്‍ സലാമിനെ കള്ള നോട്ട് കടത്തലിന്റെ ജോലി ഏല്‍പ്പിച്ചിരിക്കുന്നതും ഇവരാണെന്നാണ് വിവരങ്ങള്‍. അതേസമയം കള്ളനോട്ട് കടത്തലില്‍ കേരളത്തിലുള്ള കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നും സൂചനകളുണ്ട്.

English summary
NIA arrested ring leader of a fake Indian currency note racket who was deported from Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X