ഐസിസിന്റെ മലയാളം ബ്ലോഗില്‍ മുസ്ലീം നേതാക്കള്‍ക്കും വിമര്‍ശനം!
കൊച്ചി: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരള ഘടകമായ അന്‍സാറുല്‍ ഖിലാഫയുടെ പേരിലുള്ള ബ്ലോഗ് എന്‍ഐഎ കണ്ടെത്തി. കേരള ഘടകം തലവന്‍ മന്‍സീദിന്റെ ലേഖനങ്ങളും ബ്ലോഗില്‍ കണ്ടെത്തി. കേരളത്തിലെ മുസ്ലീം നേതാക്കളെയും മാധ്യമങ്ങളെയും ബ്ലോഗില്‍ വിമര്‍ശിക്കുന്നുണ്ട്.
സംഘം പിടിയിലാകുന്നതിന്റെ തലേദിവസം വരെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ളത് അന്‍സാറുല്‍ ഖിലാഫയുടെ രണ്ടാം ബ്ലോഗാണ്. ആദ്യ ബ്ലോഗ് വിലാസം ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. കണ്ണൂര്‍ കനകമലയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്ത സമീര്‍ അലിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ അറസ്റ്റിന് ശേഷവും സജീവമായിരുന്നു. സമീറിന്റെ അക്കൗണ്ടില്‍ നിന്നും ഇസ്ലാം ദീനും മുസ്ലിം ജമാഅത്തും, ജിഹാദിന്റെ പാതയിലെ ഒന്നാമത്തെ കോണ്‍സ്റ്റന്റ് എന്നിങ്ങനെ നിരവധി പോസ്റ്റുകളാണ് തുടരെ വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധമാരോപിച്ച് കോടതിയില്‍ ഹാജരാക്കിയ ആറു പേര്‍ക്കു പുറമെ എത്രപേരെ തിരിച്ചറിഞ്ഞതായി എന്നകാര്യം അന്വേഷമ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട സ്ഥലങ്ങള്‍ നിരീക്ഷണത്തിലാണ്. കൊല്ലം സിവില്‍ സ്‌റ്റേഷനില്‍ അടക്കം സമീപകാലത്തുണ്ടായ രണ്ടു സ്‌ഫോടനങ്ങളുടെ രാസപരിശോധനാ ഫലങ്ങളും എന്‍ഐഎ പരിശോധിക്കും. കൊല്ലം സ്‌ഫോടനത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് സംശയിക്കുന്നുണ്ട്.
ഭീകരസംഘടനയായ ഐസിസുമായുള്ള ബന്ധത്തിന്റെ പേരില്‍ കണ്ണൂരിലെ കനകമലയില്‍ അറസ്റ്റിലായ പ്രതികള്‍ നടത്തിയതു മൂന്നാമത്തെ യോഗമാണെന്നാണ് വിവരം. നേരത്തേ രണ്ടു യോഗങ്ങള്‍ ചേര്‍ന്നത് കേരളത്തിനു പുറത്താണ്. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവരികയാണ്. ഹൈദരാബാദ്, മുംബൈ, ദില്ലി എന്നിവിടങ്ങളില്‍നിന്ന് ഈ ഗ്രൂപ്പുമായി ബന്ധം സ്ഥാപിച്ചവരുമുണ്ട്. കനകമലയില്‍ പിടിയിലായ മലപ്പുറം സ്വദേശി പി സഫ്വാന്‍ 2007ലെ കോട്ടയ്ക്കല്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ 11-ാം പ്രതിയാണ്.
കൂടുതല്‍ വാര്‍ത്തകള്‍:
കാഫിറിന്റെ രക്തം നിസ്സാരവും ചിന്താന്‍ അനുവാദമുള്ളതും....സമീര്‍ അലി ഫേസ്ബുക്ക് വെല്ലുവിളി
ഐസിസ്: കൂടുതല്‍ പേര്‍ എന്‍ഐഎ വലയില്‍; കുറ്റ്യാടിയിലെ പള്ളി ഖത്തീബും നിരീക്ഷണത്തിൽ?












Click it and Unblock the Notifications