കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിദ ഫാത്തിമയുടെ മരണം; ഇടപെട്ട് ഹൈക്കോടതി, അസോസിയേഷന്‍ സെക്രട്ടറിമാര്‍ ഹാജരാകണം

Google Oneindia Malayalam News

കൊച്ചി: സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ നാഗ്പൂരില്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ദേശീയ - സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറിമാര്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കോടതിയലക്ഷ്യക്കേസിലാണ് നടപടി. നിദ ഫാത്തിമയുടെ മരണത്തിന് ശേഷം കുടുംബം അടക്കം നിരവധി സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് കേരലം കത്തയച്ചിട്ടുണ്ട്.

ബിഗ് ബോസിന്റെ നൂറിലേറെ കോടി വേണ്ടെന്ന് കമല്‍ഹാസന്‍; ഇനി അവതാരക വേഷത്തിലുണ്ടായേക്കില്ലബിഗ് ബോസിന്റെ നൂറിലേറെ കോടി വേണ്ടെന്ന് കമല്‍ഹാസന്‍; ഇനി അവതാരക വേഷത്തിലുണ്ടായേക്കില്ല

കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടത്. കുട്ടിയുടെ മരണകാരണം ചികിത്സ പിഴവാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ആശുപത്രിയില്‍ വച്ച് കുത്തിവയപ്പ് എടുത്തതിന് ശേഷമാണ് കുട്ടിയുടെ ആരോഗ്യ നില മോശമായതെന്ന് കുടുംബം പറയുന്നു.

india

അതേസമയം, നിദയുടെ മരണത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെയും വിമര്‍ശനം ശക്തമാകുന്നുണ്ട്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോയ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാര്‍ഥ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല.

കോടതി ഉത്തരവിലൂടെയാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ നാഗ്പുരിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ലെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മലയാളി താരങ്ങള്‍ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിലെയും സ്പോര്‍ട് കൗണ്‍സിലിലെയും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അറിവുണ്ടായിരുന്നിട്ടും പ്രശ്നത്തില്‍ ഇടപെടാനോ പകരം സംവിധാനങ്ങള്‍ ഒരുക്കാനോ തയാറായില്ല. ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി അന്വേഷിച്ച് ഗുരുതരമായ കൃത്യവിലോപം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. കേരള ടീമിന്റെ അവകാശങ്ങള്‍ നിഷേധിച്ച ദേശീയ കായിക ഫെഡറേഷന്റെ നടപടിയെ കുറിച്ച് കേന്ദ്ര കായിക മന്ത്രാലയവും അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനവും സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ടിയാണ് കായിക വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലുകളുമൊക്കെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ സംവിധാനങ്ങളൊക്കെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ കാഴ്ചക്കാരുടെ റോളിലേക്ക് മാറിയതാണ് നിദ ഫാത്തിമയുടെ ദാരുണാന്ത്യത്തിന് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
Nidha Fatima Death; High Court Says National-state secretaries should be present
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X