പൂടംകല്ല് സിഎച്ച്സിയിൽ രാത്രികാല പരിശോധന തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

രാജപുരം: പൂടംകല്ല് സിഎച്ച്സിയിൽ രാത്രികാല പരിശോധന തുടങ്ങിയത് രോഗികൾക്ക് ഏറെ ആശ്വാസമായി. മലയോര പ്രദേശമായതിനാൽ തന്നെ രാത്രികാലങ്ങളിൽ അസുഖം മൂർച്ഛിച്ചാൽ വണ്ടി കിട്ടാൻ വളരെ പ്രയാസമാണ് അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് വരവും കഠിനം തന്നെ. രാത്രികാല പരിശോധന തുടങ്ങിയത് കൊണ്ട് തന്നെ ഇപ്പോൾ 24 മണിക്കൂറും സേവനം ഇവിടെ ലഭ്യമാണ്.

എൻആർഎച്ച്എം മുഘേന രണ്ട് ഡോക്ടർമാരെ കൂടി നിയമിച്ചത് കൊണ്ടാണ് ആശുപത്രിയിൽ ഒപി സമയം കൂട്ടാൻ കഴിഞ്ഞത്. അല്ലെങ്കിൽ വൈകുന്നേരം കഴിഞ്ഞാൽ പൂടംകല്ല് സിഎച്ച്സിയിയുടെ ഒപി വാതിലുകൾ അടയും. കിടത്തിചികിത്സാ സൗകര്യമുള്ള ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കുന്നില്ല എന്ന പരാതിയും വ്യാപകമായുണ്ട്.

മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനെന്ന് കണ്ടാല്‍ നടപടി: കോടിയേരി

doctor

പൂടംകല്ല് സിഎച്ച്സിയിൽ അത്യാഹിത വിഭാഗം ആരംഭിക്കാൻ അനുവദിച്ച ആറു തസ്തികകളിലാണ് രണ്ട് പേരെ നിയമിച്ചത്. മറ്റ് തസ്തികകളിലേക്ക് കൂടി ഡോക്ടർമാരെ നിയമിക്കുന്നതോട് കൂടി താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് പൂടംകല്ല് സി.എച്ച്.സി.യി എത്തും.

അവശരായ രോഗികൾ ഇനി ക്യു നിന്ന് ബുദ്ധിമുട്ടെണ്ട കാര്യമില്ല അതിന്നായി ടോക്കൺ സംവിധാനം ഒരുക്കിയിട്ടുണ്ട്. ദന്ത പരിശോധന വിഭാഗത്തിനായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി

English summary
night consultation started in pudamkallu CHC
Please Wait while comments are loading...