കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദാനി ഗ്രൂപ്പ് റിപ്പോര്‍ട്ടര്‍ ടിവിയെ വിഴുങ്ങാന്‍ വന്നോ... നികേഷ് പറയുന്നത്!

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ഒരേയൊരു സ്റ്റാന്‍ഡ് എലോണ്‍ വാര്‍ത്താ ചാനല്‍ എന്നാണ് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയെ വിശേഷിപ്പിക്കുന്നത്. അങ്ങനെ സ്റ്റാന്‍ഡ് എലോണ്‍ ആയിട്ടുള്ള ചാനലിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് നികേഷ് തന്നെ പറയുന്നു.

എന്നാല്‍ അദാനി ഗ്രൂപ്പ് അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ റിപ്പോര്‍ട്ടര്‍ ടിവിയെ വിഴുങ്ങാന്‍ ശ്രമിച്ചിരുന്നു എന്നാണ് നികേഷ് കുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് നികേഷ് ഇക്കാര്യം പറയുന്നത്.

Nikesh Kumar

കഴിഞ്ഞ ആറ് മാസത്തിനിടെ പത്ത് തവണയെങ്കിലും റിപ്പോര്‍ട്ടറിന്റെ ഷെയര്‍ വാങ്ങാന്‍ ആളുകള്‍ വന്നിരുന്നു. വലിയ ഓഫറുകളും വന്നു. ദില്ലിയില്‍ നിന്നുള്ള ഒരാള്‍ ഷെയര്‍ വിറ്റുകൂടെ എന്ന് ചോദിച്ചു. അദാനി ഗ്രൂപ്പിന് വേണ്ടിയായിരുന്നു ഈ അന്വേഷണം എന്ന് ആ വ്യക്തി തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ടെന്നും നികേഷ് അഭിമുഖത്തില്‍ പറയുന്നു.

സേവന നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ എഴുതിയ വിശദീകരണ കുറിപ്പുകളിലെല്ലാം തന്നെ നികേഷ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ചാനലിനെ പ്രതിസന്ധിയിലാക്കി സ്വന്തമാക്കാനുള്ള നീക്കമാണെന്ന രീതിയിലും പ്രചാരണം ഉണ്ടായിരുന്നു.

English summary
Nikesh Kumar says, Adani group tried to take over Reporter TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X