കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു മാധ്യമ ജഡ്ജിമാർക്കും ഒരു രോമത്തിന്റെ വില പോലും കൽപ്പിക്കുന്നില്ല', കലിപ്പിൽ പിവി അൻവർ

Google Oneindia Malayalam News

നിലമ്പൂര്‍: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മാധ്യമങ്ങളുടെ താരാട്ട് കേട്ടല്ല താന്‍ വളര്‍ന്നത് എന്നും ജനങ്ങളെ മാത്രമേ ബോധിപ്പിക്കാനുളളൂ എന്നും പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് അന്‍വറിന്റെ നിലമ്പൂരിലെ അസാന്നിധ്യവും ആഫ്രിക്കന്‍ യാത്രയും തിരിച്ച് വരവും അടക്കം വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് പിവി അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ച് എത്തിയത്.

pv

പിവി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' മാധ്യമ മുറികളിലെ ചോദ്യം ചെയ്യലുകൾക്കും ചിത്രവധത്തിനും ഇരുന്ന് കൊടുക്കുന്നവർ ഉണ്ടാകും. തൽക്കാലം പി.വി.അൻവറിന് അതിന് മനസ്സില്ല. ഒരു മാധ്യമങ്ങളുടെയും താരാട്ട്‌ കേട്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയതും ഇത്രയും നാൾ പ്രവർത്തിച്ചതും. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി പരമാവധി ഇവരെല്ലാം കൂടി വളഞ്ഞിട്ട്‌ അക്രമിച്ചിട്ടേ ഉള്ളൂ. അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്‌. ജനങ്ങളാണ് യഥാർത്ഥ വിധികർത്താക്കൾ. അവരെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കാറുണ്ട്‌. അവരെനിക്കൊപ്പമുണ്ട്‌.

Recommended Video

cmsvideo
Boby Chemmanur about chief minister Pinarayi Vijayan | Oneindia Malayalam

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

അതിനപ്പുറം, ഒരു മാധ്യമ ജഡ്ജിമാർക്കും ഒരു രോമത്തിന്റെ വില പോലും കൽപ്പിക്കുന്നുമില്ല. അതിനി ആരൊക്കെ ആണെങ്കിലും. കേരളത്തിലെ മുഴുവൻ മാധ്യമ സന്നാഹങ്ങൾക്കും നിലമ്പൂരിലെത്താം, എനിക്കെതിരെ മരിച്ച്‌ പണിയെടുക്കാം. വെറുതെ ഓട്ട ബക്കറ്റിൽ വെള്ളം കോരാമെന്ന് മാത്രം.. പി.വി.അൻവർ ഇങ്ങനെയൊക്കെയാണ്. ഇന്നും നാളെയും അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ പണി തുടർന്നോള്ളൂ..
എനിക്കൊപ്പം, നിലമ്പൂരിലെ ജനങ്ങളുണ്ട്‌.. തൽക്കാലം അത്‌ മതി..''

കേദിക ശർമ്മയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
Nilambur MLA PV Anwar slams Media after returning to Kerala from Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X