നിലമ്പൂര്‍ കൊല:പ്രതിക്കെതിരെ ബലാത്സംഗക്കുറ്റവും

Subscribe to Oneindia Malayalam

നിലമ്പൂര്‍:കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കൊല്ലപ്പെട്ട കേസില്‍ മുഖ്യ പ്രതി ബിജു നായര്‍ക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തി. എന്നാല്‍ ബിജു, രാധയുമായി ശാരീരികബന്ധം പുലര്‍ത്തിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പോലീസ്.

രാധയെ കൊലപ്പെടുത്തുന്നതിന് മുമ്പ് അവരുടെ ജനനേന്ദ്രിയത്തില്‍ ഓഫീസിലുണ്ടായ ചൂല്‍ കുത്തിയിറക്കി എന്നാണ് പോലീസ് ഭാഷ്യം. പ്രതി ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

Nilambur Murder

നിര്‍ബന്ധിത ലൈംഗിക ബന്ധം നടന്നില്ലെങ്കില്‍ പോലും രാധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്.ഇവരുടെ ജനനേന്ദ്രയത്തില്‍ അഞ്ച് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഇക്കാരണങ്ങള്‍ പരിഗണിച്ചാണ് ബിജു നായര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയതെന്ന് പോലീസ് പറയുന്നു.

കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ശക്തമാണെന്ന് ഇപ്പോഴും ആരോപണം ഉയരുന്നുണ്ട്. അന്വേഷണം ഉന്നതരിലേക്ക് നീളുന്ന സാഹചര്യത്തിലാണ് മലപ്പുറം എസ്പിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതെന്ന് കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

കേസ് തെളിയിക്കാന്‍ പോലീസ് നടത്തിയ ഡമ്മി പിരീക്ഷണങ്ങളും വാര്‍ത്തയായിരുന്നു. കേസില്‍ ഇപ്പോഴും നില നില്‍ക്കുന്ന സംശയങ്ങളിലേക്ക് പോലീസിന്റെ അന്വേഷണം നീങ്ങുന്നില്ലെന്നും ആക്ഷേപമുണ്ട്.

English summary
Nilambur Murder: Biju Nair convicted for rape.
Please Wait while comments are loading...