നിലമ്പൂര്‍ കൊല: അന്വേഷണത്തിന് ബി സന്ധ്യ
മലപ്പുറം: നിലന്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ ചുമതല എഡിജിപി ബി സന്ധ്യക്ക്. പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് നിലവിലെ അന്വേഷണ സംഘത്തിന്റെ തലവനെ മാറ്റിയത്.
കേസന്വേഷണത്തിന്റെ ചുമതല വനിത ഐജിയെ ഏല്‍പ്പിക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന തൃശൂര്‍ റേഞ്ച് ഐജി ഗോപിനാഥിനെതിരെ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങളും നേരത്തെ ഉന്നയിച്ചിരുന്നു.

കേസന്വേഷണത്തിന്റെ ചുമത എഡിജിപി ബി സന്ധ്യക്ക് കൈമാറിയ കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അറിയിച്ചത്. കൊല്ലപ്പെട്ട രാധയുടെ വീട് കഴിഞ്ഞ ദിവസം മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കേസില്‍ രാധയുടെ ബന്ധുക്കല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണ്‍ സ്റ്റാഫിലെ അംഗമായിരുന്ന ബിജു നായരാണ് കേസിലെ ഒന്നാം പ്രതി. അതുകൊണ്ട് തന്നെ കേസില്‍ പോലീസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കേസില്‍ ബിജു നായരും സുഹൃത്ത് ഷംസുദ്ദീനും മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നാണ് പോലീസിന്റെ ഇതുവരെയുള്ള നിഗമനം. എന്നാല്‍ ഉന്നതരെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ആക്ഷേപമുണ്ട്. അന്വേഷണസംഘത്തിന്റെ നേതൃത്വം മാറിയെങ്കിലും ഐജി ഗോപിനാഥ് അന്വേഷണ സംഘത്തില്‍ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications