രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി: ഞെട്ടിക്കുന്ന ട്വിസ്റ്റ്... പുതിയ പരിശോധനയില്‍ കണ്ടെത്തിയത്

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്നു രക്തം സ്വീകരിച്ചതിലൂടെ അര്‍ബുദബാധിതയായ ഒമ്പതു വയസ്സുകാരിക്ക് എച്ച്‌ഐവി പിടിപെട്ടത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിക്കായിരുന്നു എച്ച്‌ഐവി ബാധിച്ചെന്ന് പരിശോധനയില്‍ തെളിഞ്ഞത്.

തുടര്‍ന്ന് കുട്ടിയുടെ കുടുംബം നിയമനടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു. അതിനിടെ സംഭവത്തില്‍ പുതിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആര്‍സിസിയെ പ്രതിക്കൂട്ടില്‍ നിന്നും രക്ഷിക്കുന്നതാണ്.

എച്ച്‌ഐവിയില്ല!!

എച്ച്‌ഐവിയില്ല!!

പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചെന്നൈയിലെ ലാബില്‍ നിന്നുള്ള പരിശോധനയിലാണ് പെണ്‍കുടിക്ക് അസുഖം ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞത്.

സ്ഥിരീകരിക്കാന്‍ വരട്ടെ...

സ്ഥിരീകരിക്കാന്‍ വരട്ടെ...

പക്ഷെ ദില്ലിയിലെ നാഷനല്‍ ലാബില്‍ നിന്നുള്ള പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നും ഇതിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ആര്‍സിസി അധികൃതര്‍ പറയുന്നത്.

ചികില്‍സ തേടിയത് മാര്‍ച്ചില്‍

ചികില്‍സ തേടിയത് മാര്‍ച്ചില്‍

2017 മാര്‍ച്ചിലാണ് പെണ്‍കുട്ടി ആര്‍സിസിയില്‍ ചികില്‍സ തേടിയെത്തിയത്. രക്താര്‍ബുദമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു കുട്ടിക്ക് ചികില്‍സയ്ക്കിടെ റേഡിയേഷന്‍ തെറാപ്പിയും നല്‍കി.

 രക്തത്തിന്റെ കൗണ്ട് കുറഞ്ഞു

രക്തത്തിന്റെ കൗണ്ട് കുറഞ്ഞു

റേഡിയേഷന്‍ തെറാപ്പിക്കിടെ പെണ്‍കുട്ടിയുടെ രക്തത്തില്‍ കൗണ്ട് കുറഞ്ഞതായി കണ്ടെത്തി. ഇതു പരിഹരിക്കാന്‍ ആര്‍സിസിയില്‍ നിന്നു തന്നെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തുകയും ചെയ്തു.

എച്ച്‌ഐവി ബാധിച്ചു

എച്ച്‌ഐവി ബാധിച്ചു

ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് അര്‍ബുദത്തിനു പിറകെ പെണ്‍കുട്ടിക്ക് എച്ച്‌ഐവിയും ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്നു കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

അന്വേഷണം നടത്തി

അന്വേഷണം നടത്തി

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നു പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. ആര്‍സിസിയിലെ രേഖകള്‍ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു.

English summary
9 year old girl diagnosed with cancer: New lab report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്