രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി: ആര്‍സിസിയില്‍ പരിശോധന... രക്തം നല്‍കിയത്

  • Posted By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: റീജ്യനല്‍ ക്യാന്‍സര്‍ സെന്റററില്‍ (ആര്‍സിസി) ചികില്‍സയില്‍ കഴിയവെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ നടപടിക്കൊരുങ്ങി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ പോലീസ് പരിശോധന നടത്തി. ആലപ്പുഴ സ്വദേശിയായ ഒമ്പതു വയസ്സുകാരിക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

1

ഏതൊക്കെ വ്യക്തികളില്‍ നിന്നാണ് കുട്ടി രക്തം സ്വീകരിച്ചത് എന്ന് വ്യക്തമാവാന്‍ രേഖകള്‍ ഹാജരാക്കാന്‍ ആര്‍സിസി അധികൃതരോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജോയിന്റ് ഡിഎംഎ ഡോ ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചു.

2

കടുത്ത പനി മൂലം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടിക്ക് അര്‍ബുദം പിടിപെട്ടിട്ടുണ്ടെന്നു സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികില്‍സയ്ക്കായി ആര്‍സിസിയില്‍ എത്തുകയായിരുന്നു. നാലു തവണ കീമോ തെറാപ്പി നടത്തുകയും നിരവധി തവണ കുട്ടി രക്തം സ്വീകരിക്കുകയും ചെയ്തു. വീണ്ടും കീമോ തെറാപ്പി നടത്താന്‍ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
9 year old child diagnosed with cancer after blood transmission

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്