കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പ വൈറസ്: മലപ്പുറത്ത് വ്യാജപ്രചരണം; നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാകലക്ടര്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വസ്തുതാ വിരുദ്ധമായ പ്രചരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാഭരണകൂടത്തേയോ ആരോഗ്യവകുപ്പിനേയോ അറിയിക്കണം. ഇത്തരത്തില്‍ ചില വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതായി ഡി.എം.ഒ ഡോ. സക്കീനയും അറിയിച്ചു.

മലപ്പുറം ജില്ലയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പത്ത് വീതം ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ സംഘത്തെ ജില്ലയില്‍ തയ്യാറാക്കി നിര്‍ത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ പരിശീലനം ഈ സംഘത്തിന് നല്‍കും.

പരിശോധന കര്‍ശനമാക്കും

പരിശോധന കര്‍ശനമാക്കും

ജില്ലയിലെ പഴക്കടകളിലും ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തും. അനധികൃത വില്‍പ്പന കേന്ദ്രങ്ങളും വൃത്തഹീനമായ സാഹചര്യത്തിലുള്ളവയും അടച്ച് പൂട്ടാന്‍ ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.

വവ്വാല്‍ ഭക്ഷിക്കാന്‍ സാധ്യതയുള്ള പേരക്ക, മാങ്ങ, സപ്പോട്ട, സീതപ്പഴം എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗം. മറ്റു പഴങ്ങളും പക്ഷി മൃഗാധികള്‍ ഭക്ഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

രോഗലക്ഷണമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്

രോഗലക്ഷണമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്

പനി, തലവേദന, പേശി വേദന തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ഇഫ്താര്‍ പാര്‍ട്ടികളിലും ആരാധനാലയങ്ങളിലും ഇവര്‍ പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാവും. പനി ബാധിതരായ കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കരുത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നിപ വൈറസ് പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ സുശ്രൂഷിക്കുന്നവരും മുന്‍കരുതല്‍ എടുക്കണം. വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ ധരിക്കണം. ഉടന്‍ തന്നെ സോപ്പോ മറ്റു അണുനാശിനിയോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടത്.

ട്രീറ്റ്‌മെന്റ് പ്രോടോകോള്‍ പാലിക്കണം

ട്രീറ്റ്‌മെന്റ് പ്രോടോകോള്‍ പാലിക്കണം

ആശുപത്രികള്‍ ട്രീറ്റ്‌മെന്റ് പ്രോടോകള്‍ നിര്‍ബന്ധമായും പാലിക്കണം. നിപ വൈറസ് ബാധ സംശയിക്കുന്ന കേസുകള്‍ സംബന്ധിച്ച് പൂര്‍ണവിവരങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. പകര്‍ച്ചവ്യാധി ചികിത്സക്ക് പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. പനിയുമായി വരുന്ന രോഗികള്‍ ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളുമായി ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം.

ജാഗ്രത വേണം

ജാഗ്രത വേണം

കേരളത്തില്‍ നിപവൈറസ് സ്ഥിരീകരിച്ചതോടെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. പനിയോടൊപ്പം ശക്തമായ തലവേദന, ചര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ചമങ്ങല്‍ തുടങ്ങിയവ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊതുക്, ഈച്ച എന്നിവയ്ക്ക് ഈ രോഗം പകര്‍ത്താന്‍ കഴിയില്ല. ഭക്ഷണം, വായു, വെള്ളം എന്നിവ വഴിയും പകരില്ല. രോഗികളുമായുള്ള സമ്പര്‍ക്കം മൂലം എളുപ്പത്തില്‍ രോഗം പകരാന്‍ സാധ്യതയുണ്ട്.

നിപവൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍, രോഗബാധിതരായ മനുഷ്യര്‍ വഴിയാണ് രോഗം പകരുക. നേരിട്ടുള്ള സമ്പര്‍ക്കം, ജീവികളുടെ ഉച്ചിഷ്ടം, ഭക്ഷിച്ച പഴങ്ങൡലുള്ള മൂത്രം, കാഷ്ടം എന്നിവ വഴിയുമാണ് രോഗമുണ്ടാകുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ അഞ്ച് മുതല്‍ പത്ത് വരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണം കാണാം.

ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

വ്യക്തി സുരക്ഷ നടപടികള്‍ പുലര്‍ത്തുക. ഇതിനായി മാസ്‌ക്കുകളും ഗ്ലൗസ് (കൈയുറകള്‍), ഗൗണ്‍, ചെരിപ്പ് ധരിക്കണം. ഇതിനായി പ്രത്യേക ച 95 മാസ്‌ക്കുകള്‍ ലഭ്യമാണ്. രോഗിയോ വിസര്‍ജ്യങ്ങളുമായോ സമ്പര്‍ക്കമുണ്ടായല്‍ കൈകള്‍ 20 സെക്കന്‍ഡോളം അണുനാശിനിയോ സോപ്പുലായനി ഉപയോഗിച്ചോ കഴുകുക, അണുനാശിനിയായി സാവ്‌ലോണ്‍, ക്ലോറോ ഹെക്‌സിഡിന്‍ തുടങ്ങിയവ ഉപയോഗിക്കാം. ഉപകരണങ്ങള്‍ 'ഗ്ലുട്ടറാള്‍ഡിഹൈഡ്' ഉപയോഗിച്ച് അണുനാശം വരുത്തേണ്ടതാണ്. കഴിയുന്നതും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കണം. പരിശോധനക്കായി രോഗിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുമ്പോഴും രോഗിയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സാര്‍വത്രിക മുന്‍കരുതല്‍ എടുക്കണം. ഡ്യൂട്ടി സമയത്തിനുശേഷം വസ്ത്രങ്ങള്‍ മാറി കുളിക്കണം. പനി ലക്ഷണമുണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതുമാണ്.

കരിപ്പൂരിലും മുന്‍കരുതല്‍ ശക്തമാക്കി

കരിപ്പൂരിലും മുന്‍കരുതല്‍ ശക്തമാക്കി

സംസ്ഥാനത്ത് നിപാ വൈറസ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊണ്ടോട്ടി നഗരസഭാ പ്രദേശത്ത് മുന്‍കരുതല്‍ ശക്തമാക്കി.കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറന്‍സ് ആശുപത്രി കൂടിയായ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും വേണ്ട നടപടികള്‍ ആരംഭിച്ചു. നഗരസഭാ അധ്യക്ഷന്‍ സി.കെ.നാടിക്കുട്ടിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ആരോഗ്യ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഇതിന് മുന്നോടിയായി ഇന്ന് വാര്‍ഡുകളില്‍ ആരോഗ്യ സേനാംഗങ്ങളുടെയും ആശവര്‍ക്കര്‍മാരുടെയും യോഗം ചേരും.കൗണ്‍സിലര്‍മാര്‍,വാര്‍ഡ് ശുചിത്വസമിതി അംഗങ്ങള്‍,ആരോഗ്യ ജീവനക്കാര്‍,നഗരസഭാ ആരോഗ്യ വിഭാഗം,ആശവര്‍ക്കര്‍മാര്‍ എന്നിവരുടെ യോഗവും നടക്കും.ആരോഗ്യ സന്ദേശയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്.ആരോഗ്യ സന്ദേശയാത്രയില്‍ വാഹന പ്രചാരണമായിരിക്കും ഉണ്ടാവുക.

നഗരസഭാധ്യക്ഷന്‍ സി.കെ.നാടിക്കുട്ടി,എ.മുഹമ്മദ്ഷാ,ചുക്കാന്‍ ബിച്ചു,കെ.കെ. അസ്മാബി, യു.കെ.മമ്മദിശ,കെ.അബ്ദള്‍സലാം,പി.കൃഷ്ണന്‍,മുരളീധരന്‍,ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പനി ബാധിതര്‍ കുറവായിരുന്നു.എങ്കിലും ഡോക്ടര്‍മാര്‍ മുന്‍ കരുതലുകളോടെ മാസ്‌ക് ധരിച്ചാണ് രോഗികളെ പരിശോധിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറന്‍സ് ആശുപത്രി കൂടിയ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒ.പി കൂടി പ്രവര്‍ത്തിപ്പിക്കുന്നത് രോഗികള്‍ ആശ്വാസമായിട്ടുണ്ട്.

English summary
nipa virus spreading rumours in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X