കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ - ബാലുശേരി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് അവധി; ഒപി പ്രവര്‍ത്തിക്കും

Google Oneindia Malayalam News

കോഴിക്കോട്: നിപ വൈറസ് ഭീതി നിലനില്‍ക്കുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് അവധി നല്‍കി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്ിവരുള്‍പ്പെടെയു ഉള്ളവര്‍ക്കാണ് അവധി നല്‍കിയതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത പറഞ്ഞു. ഒ.പി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ജീവനക്കാരുടെ സേവനമുണ്ടാവുമെന്നും അവര്‍ അറിയിച്ചു.

ബാലുശ്ശേരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേര്‍ നിപ വെറസ് ബാധിച്ചു മരിച്ചിരുന്നു. തിരുവോട് സ്വദേശി ഇസ്മായില്‍, കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ റസിന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ നേരതത്തെ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കിയത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് മേയ് 14 മുതല്‍ റസിന്‍ ചികിത്സയിലുണ്ടായിരുന്നു. റസിന് ഈ സമയത്താണ് വൈറസ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

news

Recommended Video

cmsvideo
നിപ്പ വൈറസ് രണ്ടാം ഘട്ടത്തിലേക്ക്, അതീവജാഗ്രത നിർദേശം | Oneindia Malayalam

രണ്ടു പേര്‍ മരിച്ചതോടെ ആശുപത്രി ജീവനക്കാരില്‍ നിപയുടെ ആശങ്കയുണ്ടായിരുന്നു. സ്ഥിരമായി ഇവിടെയുള്ള ഡോക്ടര്‍മാര്‍ ആരും ജോലിക്ക് ഹാജരാവുന്നില്ല. പകരം പുറത്തു നിന്നുള്ള രണ്ട് ഡോക്ടര്‍മാരാണ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ലാബ് ജീവനക്കാരും അവധിയിലാണ്.

English summary
Nipah; balussery Taluk Hospital staffs are in leave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X