Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു: രണ്ട് പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും അടച്ചിടും, നിയന്ത്രണങ്ങൾ ഇങ്ങനെ

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തും സമീപ പ്രദേശങ്ങളിലും ജില്ലാകളക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരനന്തനിവാരണ നിയമപ്രകാരം നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വരുന്ന വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ പാടില്ല. എന്നാൽ ഭക്ഷ്യ വസ്തുക്കൾ അടക്കമുള്ള അവശ്യ വസ്തുക്കളുടെ വിൽപ്പന രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് അനുവദിക്കുക. എന്നാൽ മരുന്നുകടകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കില്ല. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. കോഴിക്കോടിന് പുറമേ സമീപ ജില്ലകളായ കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് കൺട്രോൾ റൂമിന് പുറമേ പുതിയ നിപ കൺട്രോൾ റൂമും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഈ നമ്പറുകളിൽ (0495-2382500, 0495-2382800) വിളിച്ചാൽ ബന്ധപ്പെടാം.

 nipah-1630872

നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ അമ്മയ്ക്കും പനി അടക്കമുള്ള രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ പ്രാഥമിക കോണ്ടാക്ടിൽ വരുന്ന അമ്മയടക്കമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സർവൈലൻസ് ടീം ഇവരെ നിരീക്ഷിക്ഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും കുട്ടിയുടെ റൂട്ട്മാപ്പ് തയ്യാറാക്കുമ്പോൾ ആരോഗ്യവരുപ്പ് തിരിച്ചറിയാത്ത ആളുകളുണ്ടായിരിക്കാമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലുള്ളവരുടെ സെക്കണ്ടറി കോണ്ടാക്ട് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സമ്പർക്കപ്പട്ടിക വിപുലമാകാനുള്ള സാധ്യതയാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. സമയബന്ധിതമായി കോണ്ടാക്ട് ട്രേസിംഗ് പൂർത്തിയാവേണ്ടതുണ്ടെന്നും അതിന് വേണ്ടി ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
    കോഴിക്കോട്ട് വില്ലനായത് റമ്പൂട്ടാൻ..പണി വന്നത് ഈ പഴം വഴി | Oneindia Malayalam

    ഇപ്പോൾ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. അതേ സമയം നിപ ബാധിച്ചവരെ ചികിത്സിക്കുന്നതിന് വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരെയായിരിക്കും നിയോഗിക്കുക. വരും ദിവസങ്ങളിൽ അസാധാണമായ പനി, മരണം എന്നിവ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിൽ ഇക്കാര്യം ആരോഗ്യവകുപ്പിൽ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+