Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് മരിച്ചത്. ഇന്നലെയാണ് കുട്ടിക്ക് നിപ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം.

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഒരാള്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇയാള്‍ ഉള്‍പ്പെട്ടെ സമ്പര്‍ക്ക പട്ടികയിലുളളവരെല്ലാം നിരീക്ഷണത്തിലാണ്.

nipah virus

ഇന്ന് രാവിലെ 10.50 ഓട് കൂടി കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കകയും അത് മരണത്തില്‍ കലാശിക്കുകയുമായിരുന്നു എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുമ്പോഴും കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടത്തുക എന്ന് വീണ ജോര്‍ജ് അറിയിച്ചു.

ഈ മാസം 10-ന് സ്‌കൂളില്‍ നിന്ന് വന്ന കുട്ടിക്ക് കടുത്ത ക്ഷീണവും പനിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പാണ്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിലും മറ്റൊരു ആശുപത്രിയിലും ചികിത്സ തേടി. പനി മാറാതാതോടെ വീണ്ടും അവിടെത്തന്നെ പ്രവേശിപ്പിച്ചു. മസ്തിഷ്‌കജ്വരം കണ്ടതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാറ്റമില്ലാതെ വന്നപ്പോള്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു് മാറ്റി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് കുട്ടിക്ക് നിപ സ്ഥിരീകരിക്കുന്നത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരും അടുത്തിടപഴകിയ 60 പേരും ഹെറിസ്‌ക് വിഭാഗത്തിലാണ് ഉള്ളത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

അതേസമയം പാണ്ടിക്കാട് പഞ്ചായത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ്. വിവാഹം, സല്‍ക്കാരം അടക്കമുള്ള പരിപാടികള്‍ക്ക് പരമാവധി 50 പേരെ മാത്രമെ അനുവദിക്കൂ എന്നും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടും എന്നും അധികൃതര്‍ പറഞ്ഞിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഞ്ചായത്ത് വിട്ട് പോകാന്‍ പാടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+