കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് ബാധ; കോഴിക്കോട് ഒരു മരണം കൂടി, 29 പേര്‍ ചികില്‍സയില്‍

Google Oneindia Malayalam News

കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കുറ്റ്യാടി നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. കഴിഞ്ഞ 16 മുതല്‍ ചികില്‍സയിലായിരുന്നു അവര്‍. ഇതോടെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 13 ആയി. സംസ്ഥാനത്ത് 29 പേര്‍ വൈറസ് ബാധയുണ്ടെന്ന സംശയത്താല്‍ ചികില്‍സയിലാണ്. നേരത്തെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച ജാനകിയുടെ ബന്ധുവാണ് കല്യാണി.

Photo

വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച രണ്ടുപേര്‍കൂടി ചികില്‍സയിലുണ്ട്. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെല്ലാം നിരീക്ഷണത്തിലാണ്. സംശയത്തിലുള്ളവരില്‍ 11 പേര്‍ കോഴിക്കോടാണ്. മലപ്പുറത്ത് ഒമ്പതു പേരും എറണാകുളം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം, വയനാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒരാള്‍ വീതവും നിരീക്ഷണത്തിലാണ്.

അവശ്യഘട്ടങ്ങളില്‍ മാത്രം രോഗികളെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്താല്‍ മതിയെന്നാണ് ആരോഗ്യമന്ത്രിയുടെ അധ്യതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. ഗുരുതരമായ അസുഖങ്ങളില്ലാത്തവരെ ഡിസ്ചാര്‍ജ് ചെയ്യും.

Recommended Video

cmsvideo
Nipah Virusന് കാരണം വവ്വാൽ അല്ല

നിപ്പാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദില്ലി സഫ്ദര്‍ജങ് ആശുപത്രിയില്‍ വിദഗ്ധ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
Nipah Virus infection one More death in Kozhikode,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X