നിപ്പ വൈറസ്; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം 16 ആയി!!
കോഴിക്കോട്: കോഴിക്കോടിനെ വിടാതെ നിപ്പ വൈറസ്. ചികിത്സയിലായിരുന്ന ഒരാൾ കൂടി വ്യാഴാഴ്ച മരിച്ചു. നടുവണ്ണൂര്‍ സ്വദേശി രസിന്‍ [25] ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കുമ്പോഴായിരുന്നു മരണം.
കഴിഞ്ഞ ദിവസം നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചിരുന്നു. ടി പി മധുസൂദനനും (54), മുക്കം കാരശേരി സ്വദേശി അഖില്‍(28) എന്നിവരായിരുന്നു മരിച്ചത്. മധുസൂദനൻ കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ ക്ലര്‍ക്ക് കോഴിക്കോട് നെല്ലിക്കോട് 'ഡിവൈന്‍' ആയിരുന്നു.

കോഴിക്കോടും മലപ്പുറത്തുമായി നിപ്പാ വൈറസ് മൂലം മരിക്കുന്നവരുടെ എണ്ണം 19 ആയി. അതേസമയം കേരളത്തിലെ നിപ്പ വൈറസ് ബംഗ്ലാദേശ് സ്ട്രെയിൻ ആണെന്നു സ്ഥിരീകരണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടന്ന പരിശോധനയിലാണ് ഇതു വ്യക്തമായതെന്നാണ് റിപ്പോർട്ട്. വവ്വാലുകളാണ് ഈ വൈറസിന്റെ റിസർവോയർ ഹോസ്റ്റ്. കേരളത്തിൽ ഈ വൈറസ് പനി ആരംഭിച്ചത് വവ്വാലുകളിൽ നിന്നാണോ എന്ന് ഉറപ്പിക്കാൻ വവ്വാലുകളെ പിടിച്ച് പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
രണ്ടുതരത്തിലുള്ള സ്ട്രെയിനുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്, ബംഗ്ലാദേശും മലേഷ്യയും. അതിൽ ബംഗ്ലാദേശ് സ്ട്രെയിനുകളാണ് കേരളത്തിൽ പടർന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടുതൽ ഫലങ്ങളിൽ നിന്ന് വരും ദിവസങ്ങളിൽ ഇതിനും വ്യക്തത ഉണ്ടാകും എന്ന് തന്നെയാണ് നിഗമനം.












Click it and Unblock the Notifications