കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് വായുവിലൂടെയും പകരും! രോഗം തുടങ്ങിയ പന്തിരിക്കരയെ ഒറ്റപ്പെടുത്തുന്നു? സത്യം ഇതാണ്

Google Oneindia Malayalam News

Recommended Video

cmsvideo
നിപ്പ വൈറസ് ഇങ്ങനെയും പകരും | Oneindia Malayalam

കോഴിക്കോട്: നിപ്പ വൈറല്‍ പനിയുടെ ലക്ഷണങ്ങളോടെ ഇതുവരെ കോഴിക്കോട് ജില്ലയില്‍ മരണത്തിന് കീഴടങ്ങിയത് ഒരു നഴ്‌സ് അടക്കം 8 പേരാണ്. ഇവരില്‍ 4 പേരുടെ മരണത്തിന് കാരണം നിപ്പ വൈറസ് തന്നെയാണ് എന്ന് സ്ഥിരീകരിച്ച് കഴിഞ്ഞു. നിപ്പ വൈറസ് വായുവിലൂടെ പകരില്ല എന്നാണ് ഇതുവരെ കരുതിയിരുന്നത്.

എന്നാല്‍ കോഴിക്കോട്ട് എത്തിയ കേന്ദ്ര രോഗ നിവാരണ സംഘം പറയുന്നത് നിപ്പ വൈറസ് വായുവിലൂടെ പകരും എന്നാണ്. ഇതോടെ നിപ്പ വൈറസിനെക്കുറിച്ചുള്ള ഭീതിയേറുന്നു. പനി മരണങ്ങള്‍ നടന്ന ഇടങ്ങളില്‍ നിന്നും ജീവനും കൊണ്ട് ആളുകള്‍ രക്ഷപ്പെടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

തുടക്കം പന്തിരിക്കരയിൽ

തുടക്കം പന്തിരിക്കരയിൽ

കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയുടെ തുടക്കം. വവ്വാലുകളില്‍ നിന്നുമാണ് ഈ അപകടകരമായ വൈറസ് പകരുന്നത് എന്നാണ് കണ്ടെത്തല്‍. വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ തിരിച്ചറിയാന്‍ തന്നെ ദിവസങ്ങളെടുക്കും എന്നതിനാല്‍ തുടക്കത്തില്‍ തന്നെ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. കോഴിക്കോട് നിന്നും മലപ്പുറത്തേക്കും പനി പടര്‍ന്ന് കഴിഞ്ഞു.

മരിച്ചത് 8 പേർ

മരിച്ചത് 8 പേർ

ഇതുവരെ എട്ട് പേരാണ് പനി ബാധിച്ച് മരിച്ചിരിക്കുന്നത്. എട്ടോളം പേര്‍ നിപ്പസ് വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. പനി ബാധിച്ചവര്‍ മാത്രമല്ല അവരെ പരിചരിച്ചവരേയും അടുത്ത് ഇടപഴകിയവരേയും രോഗം പിടികൂടുന്നു എന്നതാണ് ഏറ്റവും ഭയാനകം. പനി ബാധിതരെ ചികിത്സിച്ച നഴ്‌സായ ലിനിയുടെ മരണം കേരളത്തെ ഒന്നാകെ കണ്ണീരില്‍ ആഴ്ത്തിയിരിക്കുന്നു.

വായുവിലൂടെ പകരും

വായുവിലൂടെ പകരും

വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടെയും വെള്ളം കുടിക്കുന്നതിലൂടെയും മറ്റുമാണ് നിപ്പ വൈറസ് പകരുന്നത് എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ നിപ്പ വൈറസ് വായുവിലൂടെയും പകരാം എന്നാണ് കേന്ദ്രത്തില്‍ നിന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രോഗബാധിതരുമായും വളര്‍ത്തുമൃഗങ്ങളുമായും അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

ഒരു മീറ്റർ ദൂരത്തിൽ വരെ

ഒരു മീറ്റർ ദൂരത്തിൽ വരെ

വവ്വാലുകള്‍ മാത്രമല്ല, മുയലുകള്‍ അടക്കമുള്ള മൃഗങ്ങളില്‍ നി്ന്നും ഈ കൊലയാളി വൈറസ് പടര്‍ന്നേക്കാമെന്നും കേന്ദ്ര സംഘം പറയുന്നു. വൈറസ് വാഹകരായ വവ്വാലുകളുടേയും മറ്റ് ജീവികളുടേയും മൂത്രം അടക്കമുള്ള സ്രവങ്ങള്‍ വായുവിലൂടെ രോഗം പരക്കാന്‍ കാരണമാകുമെന്നും ഇത്തരത്തില്‍ വായുവിലൂടെ ഒരു മീറ്റര്‍ പരിധി ദൂരത്തില്‍ വരെ വൈറസ് പടരുമെന്നും കേന്ദ്രത്തിലെ മെഡിക്കല്‍ സംഘം പറയുന്നു.

പന്തിരിക്കരയെ ഒറ്റപ്പെടുത്തുന്നു

പന്തിരിക്കരയെ ഒറ്റപ്പെടുത്തുന്നു

അതിനിടെ നിപ്പ വൈറസ് കണ്ടെത്തിയ കോഴിക്കോട് പന്തിരിക്കര ചങ്ങരോത്ത് നിന്നും ആളുകള്‍ സ്ഥലം വിടുകയാണ് എന്നും വാര്‍ത്തകള്‍ വരുന്നു. ഇവിടെ പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു. ഇതോടെ അയല്‍ക്കാര്‍ ദൂരെയുള്ള ബന്ധുവീടുകളിലേക്ക് താമസം മാറിയെന്നും 30ഓളം കുടുംബങ്ങള്‍ വീടുപേക്ഷിച്ച് പോയെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍ പന്തിരിക്കരയെക്കുറിച്ച് പ്രചരിക്കുന്ന വ്യജവാര്‍ത്തകളാണ് എന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്നുണ്ട്.

വാർത്തകൾ കളവാണ്

വാർത്തകൾ കളവാണ്

പന്തിരിക്കരയെ ഒറ്റപ്പെടുത്തരുത് എന്ന തലക്കെട്ടിലുള്ള ആ കുറിപ്പ് ഇങ്ങനെയാണ്: '' കുറച്ചു ദിവസമായി വാർത്താമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചചെയ്യപ്പെടുന്ന ഒരു പ്രദേശമാണ് പന്തിരിക്കര. പന്തിരിക്കര എന്ന പ്രദേശത്തെ ഇന്ന് വ്യാജപ്രചാരണങ്ങൾ കൊണ്ട് വികൃതമാക്കാൻ ശ്രമിക്കയാണ് സമൂഹമാധ്യമങ്ങളും, സത്യാവസ്ഥ അറിയാത്ത ചില മാധ്യമങ്ങളും. പ്രദേശത്തു ഒരു കുടുംബത്തിലെ മൂന്നുപേർ അജ്ഞാത രോഗം ബാധിച്ചു മരിച്ചു എന്ന കാര്യം വസ്തുതയാണ്.. പക്ഷെ ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളവുമാണ്.

സാധാരണ പോലെ കാര്യങ്ങൾ

സാധാരണ പോലെ കാര്യങ്ങൾ

മരണപ്പെട്ട വ്യക്തികളുടെ മയ്യിത് വീട്ടിലും പള്ളിയിലും കയറ്റാതെ പള്ളിക്കാട്ടിൽ വെച്ച് നിസ്കരിച്ചു, മയ്യിത് മറമാടാൻ ആളുകൾ തയ്യാറായില്ല പ്രദേശത്തു രോഗബാധിതരുടെ വീടിനു ചുറ്റുമുള്ള നൂറൊളോം വീടുകൾ ആരോഗ്യവകുപ്പ് ഒഴിപ്പിച്ചു , പ്രദേശത്തു ആളുകൾ പുറത്തിറങ്ങുന്നില്ല തുടങ്ങി നിരവധി വ്യാജവാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്. മരണപ്പെട്ട വ്യക്തികളുടെ മയ്യിത്ത് വീട്ടിലും തുടർന്ന് പള്ളിയിലും സാധരണപോലെ കർമങ്ങൾ ചെയ്താണ് ഖബറടക്കം നടന്നത് എന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു..

വൈറസ് ഭീതിയിൽ ഗ്രാമം

വൈറസ് ഭീതിയിൽ ഗ്രാമം

മരണപ്പെട്ട വീടിനുചുറ്റുമുള്ള നൂറൊളോം വീടുകൾ ആരോഗ്യവകുപ്പ് ഒഴിപ്പിച്ചു എന്ന തെറ്റായ വാർത്ത നൽകിയത് ഒരു വാർത്താചാനൽ ആണെന്നുള്ളത് ഗൗരവമുള്ളതാണ്. പ്രദേശത്തു രണ്ടോ മൂന്നോ വീടുകളിലുള്ളവർ ഭീതി കാരണം സ്വയം ഒഴിഞ്ഞു പോയിട്ടുണ്ട് എന്ന കാര്യം വസ്തുതയാണ്. പന്തിരിക്കര നിവാസികൾ പതിവു പോലെ ജീവിത രീതി തുടർന്നുപോകുന്നു. തങ്ങളുടെ പ്രദേശത്തെ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിൽ അവർക്ക് അഗാധമായ ദുഃഖമുണ്ട്. തങ്ങളുടെ പ്രദേശത്തു വന്ന അജ്ഞത വൈറസിനെക്കുറിച്ചു അവർക്ക് ഭീതിയുണ്ട്.

എല്ലാവരും ജാഗരൂഗരാണ്

എല്ലാവരും ജാഗരൂഗരാണ്

അവർ പുറംലോകത്തോട് പറയാൻ ആഗ്രഹിക്കുന്നത് ഒന്നുമാത്രമാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. തങ്ങളുടെ സഹോദരങ്ങളുടെ മയ്യിത്തിനെ മഹല്ലു നിവാസികൾ അകറ്റിനിർത്തിയില്ല.കരുതലോടെ സൂഷ്മതയോടെ അവരുടെ മയ്യിത് ഞങ്ങൾ മറമാടിയിട്ടുണ്ട്.. ആരും ഭയത്തോടെ വീട്ടിലിരിക്കുന്നില്ല. എല്ലാവരും ജാഗരൂഗരാണ്. എന്തും നേരിടാനുള്ള നെഞ്ചുറപ്പോടെ ഞങ്ങൾ ജീവിക്കുന്നു. നിങ്ങൾ ഒന്ന് മാത്രം ചെയ്യുക. പ്രാർത്ഥിക്കുക എന്നാണ് പന്തിരിക്കരയിലെ യാഥാർത്ഥ്യം ഇതാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്.

English summary
Rumours spreading about Panthirikkara Village, where Nipah viras found first
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X