കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് മത്സരിയ്ക്കുമോ... പാര്‍ട്ടിയും ജനങ്ങളും തീരുമാനിയ്ക്കട്ടേയെന്ന് 'സഖാവ്'

Google Oneindia Malayalam News

തിരുവനന്തപുരം: വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര് നയിക്കും എന്ന ചോദ്യം ഇപ്പോഴേ ഉയര്‍ന്നുകഴിഞ്ഞു. വിഎസ് തന്നെ നയിക്കണം എന്ന ആവശ്യം സിപിഐ ഉന്നയിച്ചുകഴിഞ്ഞു. എന്നാല്‍ സിപിഎം സംസ്ഥാന നേതൃത്വം ഇതുവരെ അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് വിഎസ് അച്യുതാനന്ദന്‍ തന്നെ പ്രതികരണം നടത്തിയിരിയ്ക്കുന്നത്. താന്‍ മത്സരിയ്ക്കണോ എന്ന കാര്യം പാര്‍ട്ടിയും ജനങ്ങളും തീരുമാനിയ്ക്കും എന്നാണ് വിഎസ് പറഞ്ഞത്. വിഎസ് പാര്‍ട്ടിയ്ക്ക് വഴങ്ങിയതാണോ ഇത് ? അതോ, സംസ്ഥാന നേതൃത്വത്തിന് വിഎസ് ഒരു മുന്നറിയിപ്പ് നല്‍കിയതാണോ എന്ന കാര്യത്തില്‍ ഇപ്പോഴേ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

VS Achuthanandan

ജനാഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമായിരിയ്ക്കും മത്സരിയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എന്നാണ് വിഎസ് പറഞ്ഞത്. ഇടതുമുന്നണിയെ ആര് നയിക്കും എന്ന കാര്യം പാര്‍ട്ടി തീരുമാനിയ്ക്കും എന്ന് പറഞ്ഞാണ് വിഎസ് അവസാനിപ്പിച്ചത്.

നിയസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വിഎസ് നയിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.

തങ്ങളുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും ഘടകകക്ഷികള്‍ വിട്ടുതരണം എന്നാണ് കോടിയേരി പരിഹസിച്ചത്. മുഖ്യന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിയ്ക്കുകയാണ് പാര്‍ട്ടിയുടെ രീതിയെന്നും കോടിയേരി പറഞ്ഞു.

English summary
Niyamasabha Election: Who will lead LDF? Party and people will decide, VS says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X