കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നയിച്ചത് 17 ആവശ്യങ്ങൾ, തിരിഞ്ഞ് നോക്കാതെ കേന്ദ്രം; ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ

അടുത്ത സാമ്പത്തിക വർഷം കേരളത്തിനു നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്ന് 19,662.88 കോടി രൂപ ലഭിക്കും

Google Oneindia Malayalam News
 nirmala111-1675254289.jpg -Proper

ദില്ലി: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഇത്തവണയും നിരാശ. 17 ഓളം ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ഒന്നും പോലും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്നത് ഉൾപ്പെടെയായിരുന്നു കേരളം മുന്നോട്ട് വെച്ചത്.

സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി അര ശതമാനമെങ്കിലും വർധിപ്പിച്ചു നൽകണം, ജിഎസ്ടി നഷ്ടപരിഹാരം നീട്ടണം, പിരിക്കുന്ന ജിഎസ്ടിയുടെ 60% തുക സംസ്ഥാനങ്ങൾക്കു നൽകണം തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചിരുന്നു. അതേസമയം കേരളം അടക്കം സംസ്ഥാനങ്ങൾ ചോദിക്കാത്ത മറ്റൊരു പ്രഖ്യാപനം ബജറ്റിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്. പലിശയില്ലാതെ 50 വർഷം കൊണ്ടു തിരിച്ചടയ്ക്കാവുന്ന വായ്പ എന്നതാണ് പ്രഖ്യാപനം. ഇത് സംസ്ഥാനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ഇനത്തിൽ അടുത്ത വർഷം 15,00 കോടി രൂപ കടമെടുക്കാമെന്നാണ് കേരളം വിലയിരുത്തുന്നത്.

സംസ്ഥാന ബജറ്റ് നാളെ; ക്ഷേമ പദ്ധതികള്‍ തുടരന്‍ പിണറായി സര്‍ക്കാര്‍, ഒന്നിലധികം പെന്‍ഷന്‍ ഒഴിവാക്കുംസംസ്ഥാന ബജറ്റ് നാളെ; ക്ഷേമ പദ്ധതികള്‍ തുടരന്‍ പിണറായി സര്‍ക്കാര്‍, ഒന്നിലധികം പെന്‍ഷന്‍ ഒഴിവാക്കും

എന്നിരുന്നാലും കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനം തിരിച്ചടിയാകുമോയെന്ന ആശങ്കയും കേരളത്തിന് ഉണ്ട്. കേന്ദ്രത്തിന് സംസ്ഥാനം നൽകേണ്ട പണം 2024 നുള്ളിൽ കൊടുത്ത് തീർക്കാനാകുമെന്ന വിലയിരുത്തലിലാണ് കേരളം. അങ്ങനെയെങ്കിൽ കേന്ദ്രത്തെ അറിയിക്കാതെ തന്നെ പൊതുവിപണിയിൽ നിന്ന് കടമെടുക്കാൻ കേരളത്തിന് സാധിക്കും. അതേസമയം പുതിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കടമെടുത്താൽ വീണ്ടും കേരളം കേന്ദ്രത്തോട് ബാധ്യത പെടും. അതുകൊണ്ട് തന്നെ ഈ വായ്പ സ്വീകരിക്കാൻ കേരളം തയ്യാറാകുമോയെന്നാണ് ഉയരുന്ന ചോദ്യം.

അതേസമയം അടുത്ത സാമ്പത്തിക വർഷം കേരളത്തിനു നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്ന് 19,662.88 കോടി രൂപ ലഭിക്കും. ആകെ നികുതിയുടെ 1.925% ആണിത്. കഴിഞ്ഞ ബജറ്റിൽ 15,720.50 കോടി രൂപയായിരുന്നു വിഹിതം ലഭിച്ചത്.

റബ്ബർ ബോർഡിന് 268.76 കോടി,സ്പൈസസ് ബോർഡ് 115.50 കോടി, എച്ച്എൽഎൽ ലൈഫ്കെയർ 17.85 കോടി,∙ കൊച്ചിൻ പോർട്ട് ട്രസ്റ്റ് 14.74 കോടി, കൊച്ചി കപ്പൽശാല 300 കോടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി 122 കോടി, സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി 100 കോടി, നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് 16 കോടി, തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് 902.47 കോടി, സിഡാക് 270 കോടി, മിനിക്കോയ് - തൂത്തുക്കുടി - കൊച്ചി - മാലദ്വീപ് സമുദ്രപാതയിൽ ചരക്ക്, യാത്രാ കപ്പൽ സേവനം സജ്ജമാക്കുന്നതിന് ഷിപ്പിങ് കോർപറേഷന് 80 കോടി എന്നിങ്ങനെയാണ് കേരളത്തിൽ നിലവിലുള്ള സ്ഥാപനങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയ തുക.

 കുതിച്ചുയര്‍ന്ന് സ്വര്‍ണവില!! ഒറ്റയടിക്ക് 480 രൂപ കൂടി... 24 മണിക്കൂറിനിടെ 880 രൂപ വര്‍ധിച്ചു കുതിച്ചുയര്‍ന്ന് സ്വര്‍ണവില!! ഒറ്റയടിക്ക് 480 രൂപ കൂടി... 24 മണിക്കൂറിനിടെ 880 രൂപ വര്‍ധിച്ചു

ബജറ്റ് 2023: ന്യൂനപക്ഷത്തിന്റെ വികസന പദ്ധതികൾക്കുള്ള തുക മൂന്നിലൊന്നായി വെട്ടിച്ചുരുക്കി കേന്ദ്രംബജറ്റ് 2023: ന്യൂനപക്ഷത്തിന്റെ വികസന പദ്ധതികൾക്കുള്ള തുക മൂന്നിലൊന്നായി വെട്ടിച്ചുരുക്കി കേന്ദ്രം

English summary
No Approval for 17 demands in budget That Kerala Raised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X