കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തപരിശോധന ഫലം രക്ഷിച്ചില്ല,; ഷൈന്‍ ടോമിനും കൂട്ടര്‍ക്കും ജാമ്യമില്ല

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: രക്തപരിശോധനയില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും ഷൈന്‍ ടോം ചാക്കോക്കും കൂട്ടര്‍ക്കും കോടതി ജാമ്യം നല്‍കിയില്ല. ഷൈന്‍ ടോമും ബ്ലസ്സിയും അടക്കമുള്ളവര്‍ നല്‍കിയ ജാമ്യ ഹര്‍ജി കോടതി തള്ളി.

സിനിമ ചര്‍ച്ചക്കായിട്ടാണ് കടവന്ത്രയിലെ ഫ്‌ലാറ്റില്‍ പോയതെന്ന് ഷൈന്‍ ടോം വാദിച്ചു. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല. കൊക്കെയ്ന്‍ കേസില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഇപ്പോള്‍ പിടിയിലാവര്‍ക്ക് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Shine Tom Chacko

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഷൈന്‍ ടോം ചാക്കോ, സഹസംവിധായികയായി ബ്ലസ്സി, മേഡലുകളായ രേഷ്മ രംഗസ്വാമി, ടിന്‍സി, സ്‌നേഹ എന്നിവരെ പോലീസ് കൊക്കെയ്ന്‍ സഹിതം പിടികൂടിയത്. വന്‍ ലഹരിമരുന്ന് മാഫിയ തന്നെ ഇവര്‍ക്ക് പിറകില്‍ ഉണ്ടെന്നാണ് പോലീസിന്റെ വാദം.

എന്നാല്‍ കാക്കനാട്ടെ ലാബില്‍ നിന്നുള്ള രക്ത പരിശോധന റിപ്പോര്‍ട്ട് പോലീസിന് തിരിച്ചടിയായി. പക്ഷേ ഈ റിപ്പോര്‍ട്ട് മുഖവിലക്കെടുക്കാതെ കൂടുതല്‍ വിദഗ്ധ പരിശോധനക്കായി പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

ഇതിനിടയിലാണ് കൊക്കെയ്ന്‍ ഇവര്‍ക്ക് എത്തിച്ച് നല്‍കിയ നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഗോവയില്‍ വച്ചായിരുന്നു അറസ്റ്റ്. മയക്കുമരുന്നുമായി ഇയാള്‍ പല തവണ കേരളത്തില്‍ വന്നിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

English summary
No bail for Shine Tom Chacko and models in Cocaine case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X